ടിക്കറ്റ് റോളർ ശേഖരിച്ച് ചന്ദനയുടെ പരിസ്ഥിതിസംരക്ഷണം
text_fieldsചെറുവത്തൂർ: കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാംതരം വിദ്യാർഥിനി കെ. ചന്ദന വേറിട്ട ഒരു പരിപാടിയിലൂടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ പങ്കാളിയാവുകയാണ്. വെറുതെ വലിച്ചെറിയുന്ന ടിക്കറ്റ് റോളറുകൾ ശേഖരിക്കുകയാണ് ഈ മിടുക്കി.
ഇവ ശേഖരിച്ച് വെച്ച് പ്ലാസ്റ്റിക് മാലിന്യം മണ്ണിലെത്താതെ തടയുകയാണ് ചന്ദനയും ഒപ്പം ചേച്ചി ശ്രീലക്ഷ്മിയും. കെ.എസ്.ആർ.ടി.സി പയ്യന്നൂർ ഡിപ്പോയിലെ കണ്ടക്ടറായ അച്ഛൻ കൊണ്ടുവരുന്ന ടിക്കറ്റ് മെഷിനിലെ പ്ലാസ്റ്റിക് കവർ ശേഖരിച്ച് പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളിയാവുകയാണ് ഈ കൊച്ചുബാലിക. ടിക്കറ്റ് റാക്ക് നിർത്തലാക്കി ടിക്കറ്റ് മെഷീൻ വന്നതുമുതൽ ഒരു കൗതുകത്തിന് കൊണ്ടുവന്ന ടിക്കറ്റ് റോളർ ചന്ദന കളയാതെ ശേഖരിച്ച് വെച്ചു. ചെറുവത്തൂർ കണ്ണംകുളത്തെ ചന്ദ്രൻ - സുജിത ദമ്പതികളുടെ മകളാണ് ചന്ദന.
വിദ്യാലയത്തിൽ നടക്കുന്ന വീട്ടിലൊരു പച്ചക്കറി കൃഷി, ശലഭ നിരീക്ഷണം, ജലസംരക്ഷണ പ്രവർത്തനം പരിസ്ഥിതി സർഗ വാണി എന്നിവയിലൊക്കെ സജീവമായി പ്രവർത്തിക്കുന്നുമുണ്ട് ചന്ദന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

