You are here

പരിസ്ഥിതി ലോല പ്രദേശ പരിധി കുറച്ചതിൽ വിശദീകരണവുമായി ഇ.പി ജയരാജൻ

13:43 PM
12/11/2019

തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശത്തിന്‍റെ പരിധി ഒരു കിലോമീറ്ററാക്കി കുറച്ചത്, കേന്ദ്ര വിജ്ഞാപനം കാലാഹരണപ്പെട്ടതിനാലാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും 10 കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോലപ്രദേശമാക്കിയ കേന്ദ്ര വിജ്ഞാപനം 2018 ൽ കാലഹരണപെട്ടിരുന്നു. ഇതിനാലാണ് സംസ്ഥാനം പരിധി പുനര്‍നിര്‍ണയിച്ചതെന്ന്​ മന്ത്രി നിയമസഭയിൽ വിശദീകരിച്ചു.

 2018 പ്രളയത്തിന് ശേഷം 147 ഖനന ലൈസൻസ് കൊടുത്തിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.

Loading...
COMMENTS