Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരിസ്ഥിതിപ്രവർത്തകർ...

പരിസ്ഥിതിപ്രവർത്തകർ ഊർജപദ്ധതിക്ക് തടസ്സം നിൽക്കുന്നുവെന്ന് മന്ത്രി കൃഷ്ണൻകുട്ടി

text_fields
bookmark_border
പരിസ്ഥിതിപ്രവർത്തകർ ഊർജപദ്ധതിക്ക് തടസ്സം നിൽക്കുന്നുവെന്ന് മന്ത്രി കൃഷ്ണൻകുട്ടി
cancel
Listen to this Article

നീ​ലേ​ശ്വ​രം: ഏ​തെ​ങ്കി​ലും പ​ദ്ധ​തി തു​ട​ങ്ങി​യാ​ൽ പ​രി​സ്ഥി​തി​പ്ര​ശ്നം പ​റ​ഞ്ഞ് ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന സ്ഥി​തി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. കി​നാ​നൂ​ർ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ൽ 400 കെ.​വി കാ​സ​ർ​കോ​ട് വ​യ​നാ​ട് ഡ​ബി​ൾ സ​ർ​ക്യൂ​ട്ട് ലൈ​ൻ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി ഓ​ൺ​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ വൈ​ദ്യു​തി​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നും മ​ല​ബാ​റി​ന്റെ വി​ക​സ​ന​ത്തി​ന് വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കാ​നും പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ വി​ക​സ​ന​ത്തി​ന്റെ​യും അ​ടി​സ്ഥാ​നം ഊ​ർ​ജ​മാ​ണ്. ഊ​ർ​ജം യ​ഥാ​സ​മ​യ​ത്ത് കി​ട്ടി​യാ​ൽ മാ​ത്ര​മേ വി​ക​സ​ന​ക്കു​തി​പ്പു​ണ്ടാ​കൂ.

കേ​ര​ള​ത്തി​ലാ​വ​ശ്യ​മാ​യ വൈ​ദ്യു​തി സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്ന​തി​നും അ​വ സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ട​സ്സ​മി​ല്ലാ​തെ എ​ത്തി​ക്കാ​നും പ​ദ്ധ​തി​യി​ലൂ​ടെ ക​ഴി​യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​രി​ന്ത​ളം തോ​ളേ​നി അ​മ്മാ​റ​മ്മ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എ​സ്.​ഇ.​ബി ട്രാ​ൻ​സ്ഗ്രി​ഡ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ എ​സ്. രാ​ജ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം. ​ല​ക്ഷ്മി, കി​നാ​നൂ​ർ-​ക​രി​ന്ത​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​കെ. ര​വി, കി​നാ​നൂ​ർ-​ക​രി​ന്ത​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ടി.​പി. ശാ​ന്ത, കി​നാ​നൂ​ർ-​ക​രി​ന്ത​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം എം. ​ഉ​മേ​ശ​ൻ വേ​ളൂ​ർ, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ വി.​കെ. രാ​ജ​ൻ, കെ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, ര​തീ​ഷ് പു​തി​യ​പ​റ​മ്പി​ൽ, കൈ​പ്ര​ത്ത് കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ, കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ൽ, പി.​പി. രാ​ജു, എം. ​ഹ​മീ​ദ് ഹാ​ജി, പി.​ടി. ന​ന്ദ​കു​മാ​ർ, ഷോ​ബി ഫി​ലി​പ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കെ.​എ​സ്.​ഇ.​ബി ട്രാ​ൻ​സ്മി​ഷ​ൻ ആ​ൻ​ഡ് സി​സ്റ്റം ഓ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ രാ​ജ​ൻ ജോ​സ​ഫ് സ്വാ​ഗ​ത​വും നോ​ർ​ത്ത് ട്രാ​ൻ​സ്ഗ്രി​ഡ് ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ കെ. ​മ​ധു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Krishnankutty
News Summary - environmental activists are obstructing the energy project Minister Krishnankutty
Next Story