പരിസ്ഥിതി പ്രവർത്തകൻ പ്രഫ. സീതാരാമൻ അന്തരിച്ചു
text_fieldsആലുവ: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും നദീസംരക്ഷണ സമിതി പ്രസിഡൻറുമായ ആലുവ സ്വദേശി പ്രഫ. സീതാരാമൻ (74) നിര്യാതനായി. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ബുധനാഴ്ച രാവിലെ എട്ടു മണിയോടെ പാല് വാങ്ങി സ്കൂട്ടറിൽ തിരിച്ചു വരവെ വീടിനടുത്ത് വച്ച് സ്കൂട്ടർ ചെരിഞ്ഞതിനെ തുടർന്ന് അദ്ദേഹം റോഡിൽ ഇരുന്നു പോയി. ഇത് കണ്ട ഓട്ടോറിക്ഷക്കാർ പിടിച്ച് ഉയർത്തിയപ്പോൾ ചെറുതായി കുഴഞ്ഞു. ഉടനെ വീട്ടിലെത്തിച്ച് വെള്ളം കൊടുത്തതോടെ ക്ഷീണം മാറി. അതിനാൽ ആശുപത്രിയിൽ പോകാൻ തയ്യാറായില്ല. പിന്നീട് വീടിൻറെ മുകളിലെ നിലയിലിരുന്ന് പത്രം വായിച്ചു. 11 മണിയോടെ ഭാര്യ വിളിച്ചപ്പോൾ അനക്കമുണ്ടായില്ല. ചെന്ന് നോക്കിയപ്പോൾ നിലത്ത് വീണ് കിടക്കുകയായിരുന്നു.
ഉടനെ പരിസരവാസികളെ വിളിച്ചു കൂട്ടി നജാത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

