Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​മാലിന്യത്തിനെതിരെ സമരംചെയ്ത് പ്രതിയായി;  ഹജ്ജിന് പോകാന്‍ കഴിയുന്നില്ളെന്ന് ഹരജി

text_fields
bookmark_border
​മാലിന്യത്തിനെതിരെ സമരംചെയ്ത് പ്രതിയായി;  ഹജ്ജിന് പോകാന്‍ കഴിയുന്നില്ളെന്ന് ഹരജി
cancel

കൊച്ചി: മാലിന്യം തള്ളുന്നതിനെതിരെ സമരംചെയ്ത് കേസില്‍ ക ുടുങ്ങിയതിനെ തുടര്‍ന്ന് ഹജ്ജിന് പോകാന്‍ കഴിയുന്നില്ളെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയില്‍ ഹരജി. കേസിന്‍െറ പേരില്‍ പാസ്പോര്‍ട്ട് അനുവദിക്കുന്നില്ളെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് പുതുനഗരം സ്വദേശി സെയ്ത് ഇബ്രാഹിം ശൈഖ് ദാവൂദാണ് ഹരജി നല്‍കിയിരിക്കുന്നത്. ലോറിയില്‍ കൊണ്ടുവന്ന് റോഡില്‍  മാലിന്യം തള്ളുന്നതിനെതിരെ 2016 മേയ് മൂന്നിന് ഹരജിക്കാരന്‍െറ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. 
കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും മാര്‍ഗതടസ്സം സൃഷ്ടിച്ച് സമരം നടത്തിയതിന്‍െറ പേരില്‍ പൊതുവഴി തടയല്‍, പൊലീസിന്‍െറ നിര്‍ദേശം ധിക്കരിക്കല്‍, സംഘംചേരല്‍ തുടങ്ങിയ വകുപ്പുകള്‍പ്രകാരം പുതുനഗരം പൊലീസ് കേസെടുത്തു. ഇതിനിടെയാണ് ഹരജിക്കാരന്‍ 2017ല്‍ ഹജ്ജിന് പോകാന്‍ പാസ്പോര്‍ട്ടിന് അപേക്ഷിച്ചത്. എന്നാല്‍, പുതുനഗരം പൊലീസില്‍ കേസുള്ളതിനാല്‍ പാസ്പോര്‍ട്ട് ഓഫിസര്‍ അനുമതി നല്‍കിയില്ല. 

ഇതുമൂലം തനിക്ക് ഹജ്ജിന് പോകാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് ഹരജിയില്‍ പറയുന്നു. പൊതുജനങ്ങള്‍ക്കുവേണ്ടി സമരം നടത്തിയതിന്‍െറ പേരില്‍ തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നും പാസ്പോര്‍ട്ട് അനുവദിക്കണമെന്നുമാണ് ഹരജിക്കാരന്‍െറ ആവശ്യം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - environment
Next Story