പ്രകൃതി ദുരന്ത സാധ്യത പഠനത്തിന് സമിതി
text_fieldsതിരുവനന്തപുരം: പ്രകൃതിലോല പ്രദേശങ്ങളിലും മറ്റ് പ്രദേശങ്ങളിലും ആവാസവ്യവസ്ഥ എ ങ്ങനെയാകണമെന്ന് പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കാൻ മന്ത്രിസഭയോഗം തീരുമാ നിച്ചു. ജലവിഭവ എൻജിനീയറിങ് വിദഗ്ധന്‍ കൂടിയായ ശാസ്ത്ര-സാേങ്കതിക കൗൺസിൽ വൈസ് പ് രസിഡൻറ് പ്രഫ. കെ.പി. സുധീര്‍ കൺവീനറായ സമിതിയില്‍ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം, ഐ. ഐ.ടി ചെന്നൈ, ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പില്‍ സീനിയര്‍ തസ്തികയില്‍ ഉണ്ടായിരുന്നവര്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി തുടങ്ങിയവര്‍ അംഗമായിരിക്കും.
മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സമിതിയോട് ആവശ്യപ്പെടും. പ്രാദേശികമേഖലകളിലെ തീവ്രമായ സംഭവങ്ങളുടെ ശാസ്ത്രീയമായ അപഗ്രഥനം, ഭൂവിനിയോഗം, ഭൂപ്രദേശത്തിെൻറ ദൃഢത എന്നിവയെക്കുറിച്ച ഗൗരവമുള്ള പഠനമാണ് ലക്ഷ്യമിടുന്നത്.
കമ്മിറ്റി പരിഗണിക്കുന്ന വിഷയങ്ങള്‍:
1. അതിതീവ്രമഴയും അനുബന്ധ ദുരന്തങ്ങളും സംഭവിക്കാനുള്ള കാരണങ്ങളും അവയുടെ പ്രേരണാഘടകങ്ങളും.
2. തീവ്ര മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളെ സൂചിപ്പിക്കുന്ന രീതികളും സൂചകങ്ങളും പരിശോധിക്കുക.
3. പ്രളയദുരന്തമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഇപ്പോഴത്തെ ഭൂപടം പരിശോധിക്കുക.
4. ഭൂവിനിയോഗം ദുരന്താഘാതശേഷി താങ്ങാനുള്ളതാക്കുന്നതിനുള്ള നിർദേശങ്ങള്‍.
5. അത്തരം ദുരന്തങ്ങള്‍ കുറക്കാൻ പരിഹാരനടപടികള്‍ നിർദേശിക്കുകയും ചെയ്യുക.
ആവശ്യമെങ്കില്‍ ദേശീയ, അന്തര്‍ദേശീയ വിദഗ്ധരുമായി സമിതിക്ക് ആശയവിനിമയം നടത്താം. കഴിഞ്ഞ പ്രളയത്തിനുശേഷം പുനർനിർമാണത്തിനായി റീബില്‍ഡ് കേരള ഇനീഷ്യേറ്റിവ് ആണ് നടപ്പാക്കിവരുന്നത്. ഇതിനായി ഡെച്ച് സാങ്കേതിക വിദഗ്ധരുമായി ആശയവിനിമയം നടത്തി ‘റൂം ഫോര്‍ റിവര്‍’ പ്രോജക്ട് തുടങ്ങിയ പരിപാടികള്‍ നടപ്പാക്കുന്നു. രണ്ടാം പ്രളയത്തിെൻറ നഷ്ടക്കണക്ക് തയാറാക്കിവരുകയാെണന്നും നിവേദനം ഉടൻ കേന്ദ്രത്തിന് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
