Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎന്യുമറേഷൻ ഇന്ന്...

എന്യുമറേഷൻ ഇന്ന് തീരും, തിരികെയെത്താൻ 2028 ഫോമുകൾ

text_fields
bookmark_border
എന്യുമറേഷൻ ഇന്ന് തീരും, തിരികെയെത്താൻ 2028 ഫോമുകൾ
cancel
Listen to this Article

തിരുവനന്തപുരം: എസ്.ഐ.ആർ എന്യൂമറേഷൻ വ്യാഴാഴ്ച അവസാനിക്കും. ബുധനാഴ്ച വൈകിട്ട് ആറ് വരെയുള്ള കണക്ക് പ്രകാരം 2,78,48,827 ഫോമുകളാണ് ഡിജിറ്റൈസ് ചെയ്തത്. കണ്ടെത്താനാകാത്തവരുടെ കണക്ക് ഉൾപ്പെടെയാണിത്. ആകെയുള്ള 2,78,50,855 വോട്ടർമാരിൽ 2028 ഫോമുകളാണ് മടങ്ങിയെത്താനുള്ളത്. അവസാന ദിവസമായ വ്യാഴാഴ്ച ഈ ഫോമുകളും തിരികെയെത്തുമെന്നാണ് കമീഷന്‍റെ പ്രതീക്ഷ.

അതേ സമയം, ചൊവ്വാഴ്ചത്തെ കണക്ക് പ്രകാരം 25.08 ലക്ഷം പേരാണ് കണ്ടെത്താനാകാത്തവരായി ഉണ്ടായിരുന്നത്. എന്നാൽ ഫോം വാങ്ങി മടക്കി നൽകാൻ വിസമ്മതിച്ചവരിൽ കൂടുതൽ പേർ ഫോം തിരിച്ചേൽപ്പിച്ചതോടെ ആ പട്ടിക 24.95 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ആലപ്പുഴ, തൃശൂർ, കണ്ണൂർ ഒഴികെ മറ്റ് ജില്ലകളിൽ 100 ശതമാനം ഡിജിറ്റൈസേഷൻ പൂർത്തിയാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionSIRKerala NewsEnumeration Form
News Summary - Enumeration ends today, 2028 forms to return
Next Story