Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ചു വയസ്സിൽ ഒന്നാം...

അഞ്ചു വയസ്സിൽ ഒന്നാം ക്ലാസ് പ്രവേശനം: നിരവധി അധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പാക്കും

text_fields
bookmark_border
അഞ്ചു വയസ്സിൽ ഒന്നാം ക്ലാസ് പ്രവേശനം: നിരവധി അധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പാക്കും
cancel

കോ​ഴി​ക്കോ​ട്: ഒ​ന്നാം ക്ലാ​സ് പ്ര​​വേ​ശ​ന​ത്തി​നു​ള്ള കു​റ​ഞ്ഞ പ്രാ​യ​പ​രി​ധി അ​ഞ്ചു വ​യ​സ്സെ​ന്ന​ത് നി​ര​വ​ധി അ​ധ്യാ​പ​ക​രു​ടെ ജോ​ലി​സ്ഥി​ര​ത ഉ​റ​പ്പാ​ക്കും. കു​റ​ഞ്ഞ പ്രാ​യ​പ​രി​ധി അ​ഞ്ചു വ​യ​സ്സെ​ന്ന​ത് 2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​കൂ​ടി തു​ട​രു​മെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​ന​മാ​ണ് നൂ​റു​ക​ണ​ക്കി​ന് അ​ധ്യാ​പ​ക​രു​ടെ ​ജോ​ലി ന​ഷ്ട​മാ​കു​മെ​ന്ന ഭീ​ഷ​ണി ഇ​ല്ലാ​താ​ക്കി​യ​ത്.

2026-27 അ​ധ്യ​യ​ന വ​ർ​ഷം സ്‌​കൂ​ൾ തു​റ​ക്കു​ന്ന​ത്, പ്ര​വേ​ശ​നം, സ്ഥാ​ന​ക്ക​യ​റ്റം എ​ന്നി​വ സം​ബ​ന്ധി​ച്ച് പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​രേ​ഖ​യി​ലാ​ണ് ഇ​ത്ത​വ​ണ​കൂ​ടി ഒ​ന്നാം ക്ലാ​സി​ലേ​ക്ക് കു​റ​ഞ്ഞ പ്രാ​യ​പ​രി​ധി അ​ഞ്ചാ​യി തു​ട​രാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ഇ​ത് ആ​റു വ​യ​സ്സാ​യി​രി​ക്കും. ആ​റു വ​യ​സ്സ് നി​ബ​ന്ധ​ന ക​ർ​ശ​ന​മാ​ക്കി​യാ​ൽ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ ചേ​രു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ നീ​ക്കം.

കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ഒ​ന്നാം ക്ലാ​സി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം 16,500 കു​ട്ടി​ക​ളു​ടെ കു​റ​വാ​ണ് സം​സ്ഥാ​ന​ത്തു​ണ്ടാ​യ​ത്. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മം അ​നു​സ​രി​ച്ച് ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള കു​റ​ഞ്ഞ പ്രാ​യം ആ​റു വ​യ​സ്സാ​ണെ​ങ്കി​ലും കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ടം അ​നു​സ​രി​ച്ചാ​ണ് സം​സ്ഥാ​ന​ത്ത് അ​ഞ്ചു വ​യ​സ്സാ​യി തു​ട​ർ​ന്ന​ത്. അ​തേ​സ​മ​യം, ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​നം ആ​റു വ​യ​സ്സ് പൂ​ര്‍ത്തി​യാ​യ ശേ​ഷ​മേ ന​ട​ത്താ​വൂ എ​ന്ന നി​ര്‍ദേ​ശം സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്ന​തി​ന് പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടെ​ന്ന് 2023ൽ ​പൊ​തു​വി​ദ്യാ​ഭ്യാ​സ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. സ്‌​കൂ​ൾ പ്ര​വേ​ശ​ന​ത്തി​ന് ഒ​രു കാ​ര​ണ​വ​ശാ​ലും പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്ന് പ്ര​ത്യേ​കം നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovteducationSchoolsTeacherEducation NewsKerala News
News Summary - First class admission at the age of five: Job security for many teachers will be ensured
Next Story