കോട്ടയം പ്രസ്ക്ലബിന്റെ വീഡിയോ ജേണലിസ്റ്റ് അവാർഡിന് എൻട്രികള്‍ ക്ഷണിച്ചു.
text_fieldsകോട്ടയം: കോട്ടയം പ്രസ് ക്ലബിന്റെ രണ്ടാമത് വീഡിയോ ജേണലിസ്റ്റ് അവാർഡിന് (2021-2022) എൻട്രികള്‍ ക്ഷണിച്ചു. മലയാളം ടെലിവിഷൻ ചാനലുകളിലെ ഏറ്റവും മികച്ച വാർത്താ ദ്യശ്യത്തിനാണ് അവാർഡ്. 2021ജൂലൈ ഒന്നു മുതൽ 2022 ജൂൺ 30 വരെ ചാനലുകളിൽ സംപ്രേഷണം ചെയ്ത അഞ്ചു മിനിറ്റിൽ താഴെയുള്ള വാർത്താ ദൃശ്യങ്ങളാണ് അവാർഡിന് പരിഗണിക്കുന്നത്. സ്ഥാപന മേധാവിയുടെ ടെലികാസ്റ്റിംഗ് സർട്ടിഫിക്കറ്റോടെ പുരസ്കാരത്തിന് അപേക്ഷിക്കാം.
15,000 രൂപയും, ശില്പവുമടങ്ങുന്ന പുരസ്കാരം. എൻട്രികൾ ഓഗസ്റ്റ് ഒന്നിന് മുന്‍പ് vjawardkottayam@gmail.com എന്ന ഇമെയിൽ ഐഡിയിലാണ് അയക്കേണ്ടത്. എംപി ഫോർ (MP4) ഫോർമാറ്റിലാക്കിയ വീഡിയോ ഗൂഗിൾ ഡ്രൈവിൽ അപ് ലോഡ് ചെയ്ത ശേഷം ഡൗൺലോഡ് ലിങ്കാണ് അയയ്ക്കേണ്ടത്. ബയോഡാറ്റാ, അയയ്ക്കുന്ന ദൃശ്യത്തെ കുറിച്ചുള്ള വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവയും ഇതോടൊപ്പം ചേർക്കണം. ഒരാൾ ഒരു എൻട്രിയിൽ കൂടുതൽ അയയ്ക്കുവാൻ പാടില്ല. ഫോൺ: 8606521114, 9895548313
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

