എന്റെ കേരളം: സ്റ്റാളുകൾക്ക് മാത്രം ചെലവ് 98 ലക്ഷം
text_fieldsതിരുവനന്തപുരം: സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളക്കുള്ള സ്റ്റാളുകൾക്കായി ചെലവിടുന്നത് ലക്ഷങ്ങൾ. ഓരോ ജില്ലയിലും സ്റ്റാൾ സജ്ജമാക്കുന്നതിനും അനുബന്ധ ചെലവുകൾക്കുമായി വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ഏഴു ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ഇത്തരത്തിൽ ആകെ ചെലവഴിക്കുന്നത് 98 ലക്ഷം രൂപയാണ്.
ഈ ചെലവിന് സർക്കാർ-അർധ സർക്കാർ- പൊതുമേഖല സ്ഥാപനങ്ങൾക്ക് പ്രത്യേക ധനാനുമതി തേടേണ്ടതില്ലെന്നും ഉത്തരവിലുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെലവ് ചുരുക്കലിനുള്ള ധനവകുപ്പിന്റെ ആഹ്വാനങ്ങൾക്കിടയിലാണ് ഈ നടപടി. ഏപ്രിൽ 21ന് കാസർകോട് ആരംഭിച്ച് മേയ് 23ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന രീതിയിലാണ് ‘എന്റെ കേരളം’ പ്രദർശന വിപണന മേളകൾ. ഓരോ ജില്ലയിലും ഏഴു ദിവസമാണ് മേള. സർക്കാറിന്റെ നാലാം വാർഷിക ഭാഗമായി പരസ്യബോർഡ് സ്ഥാപിക്കാൻ മാത്രം ചെലവഴിക്കുന്നത് 20.71 കോടിയാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംഘടിപ്പിച്ച നവകേരള സദസ്സിനായും കോടികളാണ് ചെലവഴിച്ചത്. നിയമസഭയിലടക്കം ചോദ്യങ്ങളുയർന്നിട്ടും കൃത്യമായ കണക്ക് പുറത്തുവിടാൻ സർക്കാർ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

