എന്‍റെ കേരളം ഇടുക്കി പതിപ്പിന് കളർഫുൾ തുടക്കം
text_fieldsരണ്ടാം പിണറായി സർക്കാരിന്‍റെ നാലാം വാർഷികത്തിൽ നടക്കുന്ന "എന്‍റെ കേരളം 2025" പ്രദർശന വിപണന മേള ഇടുക്കിയിൽ ഏപ്രിൽ 29 മുതൽ മെയ് അഞ്ച് വരെ നടക്കും.നവകേരളം കെട്ടിപ്പടുക്കുന്നതിനു വേണ്ടി പ്രതിബദ്ധതയോടെ ജനക്ഷേമകര മായ പ്രവർത്തനങ്ങൾ നടപ്പാക്കി, ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാനസർക്കാർ അഞ്ചാം വർഷത്തിലേക്കു കടക്കുനന്ന സന്ദർഭത്തിലാണ് നാലാം വർഷ പരിപാടികൾ.
രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ നാലാം വാർഷികത്തിന്‍റെ ഭാഗമായി ഇടുക്കി വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ 2025 ഏപ്രിൽ 29 മുതൽ മെയ് 5 വരെ എന്‍റെ കേരളം മെഗാ പ്രദർശന-വിപണനമേള നടത്തുകയാണ്. ഇതിനു മുന്നോടിയായി ഏപ്രിൽ 29 ന് രാവിലെ 9 ന് ചെറുതോണി മുതൽ മേള വേദി വരെ വിളംബര ഘോഷയാത്രയും ഉണ്ടാകും.
മേളയിൽ വിവിധ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപന ങ്ങളുടെയും ഏജൻസികളുടെയും വിവിധ മിഷനുകളുടെയും 160 ഓളം സ്റ്റാളുകളാണുള്ളത്. സംസ്ഥാനത്തിന്‍റെ വികസനത്തിലെ നാഴികക്കല്ലുകൾ, വിനോദ സഞ്ചാരമേഖലയിലെ സവിശേഷതകൾ, നമ്മുടെ നാടിന്‍റെ ചരിത്രം, അഭിമാനം, നേട്ടങ്ങൾ, പ്രതീക്ഷ, ഭാവി തുടങ്ങിയവ മേളയിൽ പ്രതിഫലിക്കും. കലാ-സാംസ്കാരിക പരിപാടികൾ, വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേള തുടങ്ങിയവ ഇതിന്റെ ഭാഗമായിരിക്കും.
ജില്ലാതല വാർഷികാഘോഷം, പ്രദർശന-വിപണനമേള, ഭക്ഷ്യമേള, കലാ-സാംസ്കാരിക പരിപാടികൾ എന്നിവയുടെ ഉദ്ഘാടനം ബഹു. ജലവിഭവവകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ 2025 ഏപ്രിൽ 29 ന് രാവിലെ 10.30 ന് നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

