സംസ്ഥാന സര്‍ക്കാറിന്‍റെ ‘എന്‍റെ കേരളം’ പ്രദര്‍ശന വിപണന മേള; സമഗ്ര കവറേജ് പുരസ്കാരം ‘മാധ്യമ’ത്തിന്
text_fieldsസംസ്ഥാന സര്‍ക്കാറിന്‍റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന ‘എന്‍റെ കേരളം പ്രദര്‍ശന-വിപണന മേളയുടെ സമഗ്ര കവറേജിനുള്ള പുരസ്കാരം ജില്ല കലക്ടർ വി.ആർ. വിനോദിൽ നിന്ന് മാധ്യമം മലപ്പുറം ബ്യൂറോ ചീഫ് പി. ഷംസുദ്ദീൻ ഏറ്റുവാങ്ങുന്നു
മലപ്പുറം: കഴിഞ്ഞ ആറ് ദിവസങ്ങളിലായി മലപ്പുറം കോട്ടക്കുന്നിൽ സംസ്ഥാന സര്‍ക്കാറിന്‍റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന ‘എന്‍റെ കേരളം പ്രദര്‍ശന-വിപണന മേളയുടെ സമഗ്ര കവറേജിനുള്ള പുരസ്കാരം മാധ്യമത്തിന്. അച്ചടി വിഭാഗത്തിൽ മാധ്യമത്തിനൊപ്പം ദേശാഭിമാനി, സിറാജ് എന്നീ പത്രങ്ങളും പുരസ്കാരത്തിന് അർഹരായി.
ദൃശ്യമാധ്യമ വിഭാഗത്തിൽ സമഗ്ര കവറേജിനുള്ള പുരസ്കാരം മീഡിയവണ്ണിന് ലഭിച്ചു. കൂടാതെ മികച്ച റിപ്പോർട്ടർ, കാമറമാൻ പുരസ്കാരങ്ങളും മീഡിയവൺ നേടി. ചൊവ്വാഴ്ച വൈകിട്ട് നടന്ന സമാപന ചടങ്ങിൽ ജില്ല കലക്ടർ വി.ആർ. വിനോദിൽ നിന്ന് 'മാധ്യമം' മലപ്പുറം ബ്യൂറോ ചീഫ് പി. ഷംസുദ്ദീൻ പുരസ്കാരം ഏറ്റുവാങ്ങി.
അഡീഷനൽ എസ്.പി ഫിറോസ് എം. ഷെഫീഖ്, എ.ഡി.എം. എൻ.എം മെഹറലി, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ. മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങ് പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

