Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'എെൻറ കട' സൂപ്പർ...

'എെൻറ കട' സൂപ്പർ മാർക്കറ്റ് തട്ടിപ്പ്: മുഖ്യപ്രതി അറസ്​റ്റിൽ

text_fields
bookmark_border
എെൻറ കട സൂപ്പർ മാർക്കറ്റ് തട്ടിപ്പ്: മുഖ്യപ്രതി അറസ്​റ്റിൽ
cancel
camera_alt

മ​നോ​ജ്‌ കു​മാർ

തി​രു​വ​ന​ന്ത​പു​രം: 'എെൻറ ക​ട' സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ത​ട്ടി​പ്പ് കേ​സി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്​​റ്റി​ൽ. സം​സ്ഥാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ 35 പേ​രി​ൽ​നി​ന്നാ​യി 30 കോ​ടി രൂ​പ​യോ​ളം ത​ട്ടി​യ കു​ട​പ്പ​ന​ക്കു​ന്ന് സ്വ​ദേ​ശി മ​നോ​ജ്‌ കു​മാ​റി​നെ​യാ​ണ് (46) ക്രൈം​ബ്രാ​ഞ്ച് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്ന് എ​ന്ന ക​ണ​ക്കി​ൽ കേ​ര​ള​ത്തി​ൽ എ​ല്ലാ​യി​ട​ത്തും 'എെൻറ ക​ട' എ​ന്ന പേ​രി​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ തു​ട​ങ്ങു​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​യാ​ളും കൂ​ട്ടാ​ളി​ക​ളും പ​ണം ത​ട്ടി​യ​ത്. ഒ​രാ​ളി​ൽ​നി​ന്ന്​ 10 ല​ക്ഷം മു​ത​ൽ 35 ല​ക്ഷം വ​രെ ത​ട്ടി​യെ​ടു​ത്തു.

കേ​സി​ലെ മ​റ്റ്​ നാ​ല് പ്ര​തി​ക​ളാ​യ സാ​ബു​കു​മാ​ർ, കി​ഷോ​ർ കു​മാ​ർ, സ​ഹ​ർ​ഷ്, അ​ശോ​ക് കു​മാ​ർ എ​ന്നി​വ​രെ നേ​ര​ത്തേ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. 500 മു​ത​ൽ 2000 ച​തു​ര​ശ്ര അ​ടി​വ​രെ വി​സ്തീ​ർ​ണ​മു​ള്ള ക​ട​മു​റി​ക​ളി​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി ഏ​ഴ് ല​ക്ഷം മു​ത​ൽ 20 ല​ക്ഷം രൂ​പ​വ​രെ വാ​ങ്ങി.

ഇ​ങ്ങ​നെ 250 ഓ​ളം പേ​രി​ൽ​നി​ന്ന്​ 50 കോ​ടി​യി​ലേ​റെ സം​ഘം ത​ട്ടി​യെ​ടു​ത്ത​താ​യി അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കി. 2015ലാ​ണ് 'എ‍െൻറ ക​ട' എ​ന്ന പ​ദ്ധ​തി​യു​മാ​യി പ്ര​തി​ക​ൾ രം​ഗ​ത്തെ​ത്തു​ന്ന​ത്. ക​ട​വാ​ട​ക​യും വി​റ്റു​വ​ര​വി​െൻറ അ​ഞ്ച് ശ​ത​മാ​നം ക​മീ​ഷ​നും ന​ൽ​കു​മെ​ന്നാ​ണ് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്.

എ​ന്നാ​ൽ, ഏ​താ​നും പേ​ർ​ക്ക്​ മാ​ത്ര​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ച​ത്. 2015 ന​വം​ബ​ർ ഒ​ന്നി​ന് പ്ര​ധാ​ന​മ​ന്ത്രി 'എെൻറ ക​ട' ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നാ​ണ് പ​ണം ന​ൽ​കി​യ​വ​രെ വി​ശ്വ​സി​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഉ​ദ്ഘാ​ട​നം ന​ട​ന്നു​മി​ല്ല ക​ട​യി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ എ​ത്തി​യു​മി​ല്ല.

2016ൽ ​പ​ണം ന​ൽ​കി​യ​വ​ർ ചേ​ർ​ന്ന്​ സം​ഘ​ട​ന​യു​ണ്ടാ​ക്കി മു​ഖ്യ​മ​ന്ത്രി​ക്കും ഡി.​ജി.​പി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് സെ​ൻ​ട്ര​ൽ യൂ​നി​റ്റ് -4 എ​സ്.​പി ദേ​വ​മ​നോ​ഹ​ർ, ഡി​വൈ.​എ​സ്.​പി വി. ​റോ​യ്, എ​സ്. ഐ​മാ​രാ​യ നി​സാ​റു​ദ്ദീ​ൻ, പ്ര​സ​ന്ന​കു​മാ​ര​ൻ നാ​യ​ർ, എ.​എ​സ്.​ഐ മ​നോ​ജ്‌ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ente kadasupermarket scam
News Summary - 'ente kada' supermarket scam: Main accused arrested
Next Story