Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഹേശന്‍റെ ആത്മഹത്യ:...

മഹേശന്‍റെ ആത്മഹത്യ: ടോമിൻ തച്ചങ്കരിക്ക് പങ്ക്, അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം

text_fields
bookmark_border
മഹേശന്‍റെ ആത്മഹത്യ: ടോമിൻ തച്ചങ്കരിക്ക് പങ്ക്, അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം
cancel

ആലപ്പുഴ: എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശന്‍റെ ആത്മഹത്യയിൽ നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം. പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയമിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ആത്മഹത്യകുറിപ്പിൽ വെള്ളാപ്പള്ളിയുടെയും സഹായി അശോകന്‍റെയും പേര് ഉണ്ടായിട്ടും അവരുടെ മൊഴിയെടുക്കാൻ പോലും അന്വേഷണ സംഘം തയാറായിട്ടില്ല. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ ജെ.തച്ചങ്കരി ഉൾപ്പടെയുള്ളവർക്ക് മഹേശനെതിരായുള്ള ഗൂഢാലോചനയിൽ പങ്കുണ്ട്. അന്വേഷണം വഴിതിരിച്ചു വിടാനാണ് ഇവർ ശ്രമിക്കുന്നത്. അറസ്റ്റ് ഭയന്നാണ് ആത്മഹത്യ എന്നും ഇവർ പ്രചരിപ്പിക്കുന്നു.

നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയുണ്ട്. മാരാരിക്കുളം പൊലീസിന്‍റെ ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും കുടുംബം മാധ്യമപ്രവർത്തകരോട് പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SNDPTomin J Thachankarykerala newsK K Maheshan
Next Story