Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ്: പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

text_fields
bookmark_border
Balachandra kumar
cancel

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസില്‍ കണ്ണൂര്‍ സ്വദേശിനിയായ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു നടപടി.

അതേസമയം, രാവിലെ യുവതിയെ വിളിച്ചുവരുത്തി മൊഴിയെടുക്കാതെ രണ്ട് മണിക്കൂറോളം സ്‌റ്റേഷനില്‍ ഇരുത്തിയെന്ന് യുവതിയുടെ അഭിഭാഷക പറഞ്ഞു.

പത്ത് വര്‍ഷം മുമ്പ് എറണാകുളം പുതുക്കലവട്ടത്തെ വീട്ടിലേക്ക് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബാലചന്ദ്രകുമാര്‍ ബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി. വിവരം പൊലീസില്‍ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണിച്ച് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

എളമക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തിരുവനന്തപുരത്തെ ഹൈടെക് സെല്ലിന് കൈമാറിയിരിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - enquiry started in Rape case against Balachandra Kumar
Next Story