Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനം: ഹൈകോടതി റിപ്പോര്‍ട്ട് തേടി
text_fieldsbookmark_border
കൊച്ചി: തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ഹൈകോടതി റിപ്പോര്‍ട്ട് തേടി. ഹൈകോടതി രജിസ്ട്രാര്‍ ജനറല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയോടും വിജിലന്‍സ് കോടതി ജഡ്ജിയോടുമാണ് റിപ്പോര്‍ട്ട് തേടിയത്.
മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരായ ഹരജി വിജിലന്‍സ് കോടതി പരിഗണിക്കുമ്പോള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനത്തെിയ മാധ്യമപ്രവര്‍ത്തകരെ വെള്ളിയാഴ്ചയാണ് ഒരുസംഘം അഭിഭാഷകര്‍ മര്‍ദിച്ചത്. വനിതാ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. അഭിഭാഷകരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഹൈകോടതി റിപ്പോര്‍ട്ട് തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
