Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയുടെ സുരക്ഷ വർധിപ്പിച്ചു; പൊലീസുകാരുടെ എണ്ണം കൂട്ടി
cancel
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയുടെ സുരക്ഷ വർധിപ്പിച്ചു; പൊലീസുകാരുടെ എണ്ണം കൂട്ടി

text_fields
bookmark_border

തിരുവനന്തപുരം: സെക്ര​േട്ടറിയറ്റിന്​ പിന്നാലെ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ്​ ഹൗസി​െൻറയും സുരക്ഷ വർധിപ്പിക്കുന്നു. ഇൻറലിജൻസ്​ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ്​ നടപടി. സുരക്ഷ ഡ്യൂട്ടിക്കായി നിയോഗിക്കുന്ന പൊലീസുകാരുടെ എണ്ണം കൂട്ടി​. ദേവസ്വം ബോർഡ്​ ജങ്​ഷനിൽനിന്ന്​ ക്ലിഫ്​ ഹൗസ​ിലേക്കുള്ള റോഡിൽ സുരക്ഷ പരിശോധന വർധിപ്പിക്കണമെന്ന ശിപാർശ പൊലീസി​െൻറ പരിഗണനയിലുണ്ട്​.

ക്ലിഫ് ഹൗസ് പുറത്തുനിന്നുള്ളവര്‍ക്ക് കാണാനാവാത്തവിധം ചുറ്റുമതിലി​െൻറ ഉയരം വര്‍ധിപ്പിക്കണം​. മതില്‍ ഒരാള്‍ക്ക് ചാടിക്കടക്കാന്‍ കഴിയാത്ത വിധം ഉയരംകൂട്ടി മുകളില്‍ മുള്ളുവേലി സ്ഥാപിക്കണമെന്നും ശിപാർശയുണ്ട്​.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒൗദ്യോഗിക വസതിയിലേക്ക്​ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ വന്‍ സുരക്ഷാ വീഴ്ചയുണ്ടായതായി വിലയിരുത്തലുണ്ടായിരുന്നു. മുഖ്യമന്ത്രി വസതിയിലുണ്ടായിരിക്കെ പൊലീസിനെ മറികടന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ് ഹൗസി​െൻറ പ്രധാന കവാടത്തിന് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു.

സെക്ര​േട്ടറിയറ്റിന് ചുറ്റും പൊലീസ് കാവൽ ഉണ്ടായിരിക്കെ മൂന്ന് വനിത മോർച്ച പ്രവർത്തകർ വളപ്പിലേക്ക്​ കടന്ന പശ്ചാത്തലത്തിലാണ്​ സെക്ര​േട്ടറിയറ്റി​െൻറ സുരക്ഷ വർധിപ്പിച്ചത്​. സെക്ര​േട്ടറിയറ്റിന്​ ചുറ്റും നിശ്ചിത അകലത്തായി പ്ര​േത്യക പോയൻറുകൾ നിശ്ചയിച്ച്​ പൊലീസുകാരെ വിന്യസിച്ചിരിക്കുകയാണിപ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cliff housekerala cm official residence
News Summary - Enhances security at CM's official residence; The number of policemen was increased
Next Story