വിമാന സർവിസ് റദ്ദാക്കൽ: ഡി.ജി.സി.എ വിശദ അന്വേഷണത്തിന്
text_fieldsനെടുമ്പാശ്ശേരി: വിമാനക്കമ്പനികൾ സർവിസ് റദ്ദാക്കുന്നത് സംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിശദ അന്വേഷണം തുടങ്ങുന്നു. വിമാനക്കമ്പനികളുടെ വിശദീകരണം ശരിയാണോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. കഴിഞ്ഞ വർഷം യന്ത്രത്തകരാറുൾപ്പെടെ വിവിധ കാരണം ചൂണ്ടിക്കാട്ടി 24000 ത്തിലേറെ സർവിസാണ് മുടങ്ങിയത്. പല കമ്പനികളും സർവിസ് മുടങ്ങിയാൽ പകരം യാത്ര സംവിധാനമുൾപ്പെടെ കാര്യങ്ങൾ യഥാസമയം ചെയ്തുകൊടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
ഉപഭോക്തൃകോടതികളിലുൾപ്പെടെ നിരവധി പരാതികളുമെത്തുന്നുണ്ട്. കനത്ത മൂടൽ മഞ്ഞിനെ തുടർന്നും നിരവധി സർവിസ് റദ്ദാക്കിയിരുന്നു. പതിവായി സർവിസ് മുടങ്ങുന്ന വിധത്തിൽ യന്ത്രത്തകരാർ ഉള്ള വിമാനങ്ങൾ ഉപയോഗിക്കരുതെന്ന കർശന നിർദേശം നൽകാനാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിലായി ഗോഎയറിെൻറയും മറ്റും ചില വിമാനങ്ങൾക്ക് പറക്കാൻ അനുമതി നിഷേധിച്ചിരുന്നു. വ്യോമയാന സുരക്ഷ കൂടി കണക്കിലെടുത്താണ് കർശന നടപടിക്കൊരുങ്ങുന്നത്. കമ്പനികൾ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് കൂടുതൽ പരിശോധകരെ നിയോഗിക്കുവാനും ഡി.ജി.സി.എ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
