Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2025 9:50 AM IST Updated On
date_range 22 Dec 2025 9:56 AM ISTതീർഥാടകർ സഞ്ചരിച്ച വാഹനം സ്കൂട്ടറിലിടിച്ച് എൻജിനീയറിങ് വിദ്യാർഥി മരിച്ചു
text_fieldsbookmark_border
Listen to this Article
എരുമേലി: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം സ്കൂട്ടറിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. കൂവപ്പള്ളി അമൽ ജ്യോതി കോളജിലെ എൻജിനീയറിങ് വിദ്യാർഥി കണ്ണിമല പഴയതോട്ടം ജസ്വിൻ സാജു (19) ആണ് മരിച്ചത്. ഇന്ന് രാവിലെ 6:15 നായിരുന്നു അപകടം.
എരുമേലിക്ക് സമീപത്ത് കണ്ണിമലയിലാണ് അപകടം. വിദ്യാർഥി സഞ്ചരിച്ച സ്കൂട്ടറിലേക്ക് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ജസ്വിനെ ഉടൻ തന്നെ 26-ാം മൈലിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

