തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. രാവിലെ 8.30 ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ.ബിന്ദു പ്രഖ്യാപനം നടത്തും. ആർക്കിടെക്ചർ (ബി.ആർക്), ഫാർമസി (ബി.ഫാം) കോഴ്സുകളിൽ പ്രവേശനത്തിനുള്ള റാങ്ക് പട്ടികയും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. പ്ലസ് ടു പരീക്ഷയിലെ മാർക്ക് പരിശോധിക്കുന്നതിനും അപാകത പരിഹരിക്കുന്നതിനുമുള്ള സമയം ബുധനാഴ്ച പൂർത്തിയായിരുന്നു.
സി.ബി.എസ്.ഇ ഇംപ്രൂവ്മെൻറ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് കൂടി പ്ലസ് ടു മാർക്ക് ചേർക്കാൻ അവസരം നൽകണമെന്ന ൈഹകോടതി ഉത്തരവിനെ തുടർന്നാണ് ഇതിനുള്ള സമയം ബുധനാഴ്ച വരെ നീട്ടി നൽകിയത്. പ്രവേശന പരീക്ഷയിലെ സ്കോർ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.