Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻജിനീയറിങ്​ റാങ്ക്​...

എൻജിനീയറിങ്​ റാങ്ക്​ പട്ടിക സമീകരണ പ്രക്രിയ മാറിയപ്പോൾ മുൻനിര റാങ്കുകൾ കേരള സിലബസുകാർ ‘തൂക്കി’

text_fields
bookmark_border
എൻജിനീയറിങ്​ റാങ്ക്​ പട്ടിക സമീകരണ പ്രക്രിയ മാറിയപ്പോൾ മുൻനിര റാങ്കുകൾ കേരള സിലബസുകാർ ‘തൂക്കി’
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക്​ സ​മീ​ക​ര​ണ രീ​തി​യി​ൽ മാ​റ്റം വ​രു​ത്തി​യ​തോ​ടെ റാ​ങ്ക്​ പ​ട്ടി​ക​യി​ൽ മേ​ൽ​കൈ തി​രി​ച്ചു​പി​ടി​ച്ച്​ കേ​ര​ള സി​ല​ബ​സ് വി​ദ്യാ​ർ​ഥി​ക​ൾ. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി സി.​ബി.​എ​സ്.​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി​രു​ന്നു മു​ൻ നി​ര റാ​ങ്കു​ക​ളി​ൽ മേ​ൽ​കോ​യ്​​മ. ഇ​ത്ത​വ​ണ ആ​ദ്യ 100​ റാ​ങ്കി​ൽ 48 പേ​ർ കേ​ര​ള സി​ല​ബ​സി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​രാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം 21 പേ​രാ​ണ്​ ആ​ദ്യ 100​ റാ​ങ്കി​ൽ ഇ​ടം​പി​ടി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ സി.​ബി.​എ​സ്.​ഇ സി​ല​ബ​സി​ൽ പ​ഠി​ച്ച 79 പേ​രാ​ണ്​ ആ​ദ്യ 100 ഉ​ൾ​പ്പെ​ട്ട​തെ​ങ്കി​ൽ, ഇ​ത്ത​വ​ണ 47 ആ​യി കു​റ​ഞ്ഞു. ആ​ദ്യ 5000 റാ​ങ്കി​ലും കേ​ര​ള സി​ല​ബ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ മു​ന്നി​ൽ. 2,721 പേ​ർ കേ​ര​ള സി​ല​ബ​സി​ലു​ള്ള​വ​രാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 1796 പേ​ർ ആ​യി​രു​ന്നു. സി.​ബി.​എ​സ്.​ഇ സി​ല​ബ​സി​ലു​ള്ള​വ​ർ ഇ​ത്ത​വ​ണ 2079 ആ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 2960 ആ​യി​രു​ന്നു. 67,505 പേ​ർ ഉ​ൾ​പ്പെ​ട്ട റാ​ങ്ക്​ പ​ട്ടി​ക​യി​ൽ 44,921 പേ​ർ കേ​ര​ള സി​ല​ബ​സി​ലു​ള്ള​വ​രും 18,482 പേ​ർ സി.​ബി.​എ​സ്.​ഇ സി​ല​ബ​സി​ലു​ള്ള​വ​രു​മാ​ണ്. 1404 പേ​ർ ഐ.​സി.​എ​സ്.​ഇ സി​ല​ബ​സി​ൽ പ്ല​സ്​ ടു ​വി​ജ​യി​ച്ച​വ​രാ​ണ്.

ഇ​ത്ത​വ​ണ ഒ​ന്നും ര​ണ്ടും റാ​ങ്ക്​ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ കേ​ര​ള സി​ല​ബ​സി​ൽ പ​ഠി​ച്ചാ​ണ്​ പ്ല​സ്​ ടു ​പാ​സാ​യ​ത്. എ​ൻ​ജി​നീ​യ​റി​ങ്​ ​പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ല​ഭി​ച്ച സ്​​കോ​റും പ്ല​സ്​ ടു ​പ​രീ​ക്ഷ​യി​ലെ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്​ മാ​ർ​ക്കും തു​ല്യ​അ​നു​പാ​ത​ത്തി​ൽ (50:50) പ​രി​ഗ​ണി​ച്ചു​ള്ള സ​മീ​ക​ര​ണ പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ്​ എ​ൻ​ജി​നീ​യ​റി​ങ്​ റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ പി​ന്തു​ട​ർ​ന്ന രീ​തി​യി​ൽ കേ​ര​ള സി​ല​ബ​സി​ൽ പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ​മീ​ക​ര​ണ പ്ര​ക്രി​യ ന​ട​ത്തു​മ്പോ​ൾ പ്ല​സ്​ ടു ​മാ​ർ​ക്ക്​ കു​റ​യു​ന്ന രീ​തി​യാ​യി​രു​ന്നു.

ഇ​ത്​ പ​രി​ഹ​രി​ക്കാ​ൻ സ​മീ​ക​ര​ണ പ്ര​ക്രി​യ​യി​ൽ മാ​റ്റം​വ​രു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, പ്രോ​സ്​​പെ​ക്​​ട​സ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ശേ​ഷം വ​രു​ത്തി​യ മാ​റ്റം ഹൈ​കോ​ട​തി റ​ദ്ദാ​ക്കു​ക​യും ആ​ദ്യം പ്ര​സി​ദ്ധീ​ക​രി​ച്ച റാ​ങ്ക്​ പ​ട്ടി​ക അ​സാ​ധു​വാ​ക്കു​ക​യും ചെ​യ്​​തു. തു​ട​ർ​ന്ന്​ പ​ഴ​യ സ​മീ​ക​ര​ണ രീ​തി​യി​ൽ​ത​ന്നെ പ​ട്ടി​ക ത​യാ​റാ​ക്കി. ഈ ​വ​ർ​ഷം പ്രോ​സ്​​പെ​ക്​​ട​സ്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന്​ മു​മ്പ്​ ത​ന്നെ സ​മീ​ക​ര​ണ പ്ര​ക്രി​യ​യി​ൽ മാ​റ്റം വ​രു​ത്തി ഉ​ത്ത​ര​വി​റ​ക്കി. ഇ​തി​നെ സി.​ബി.​എ​സ്.​ഇ വി​ദ്യാ​ർ​ഥി​ക​ൾ കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്​​തെ​ങ്കി​ലും സ​ർ​ക്കാ​ർ ന​ട​പ​ടി ശ​രി​വെ​ച്ചു. ഇ​തി​നു​ശേ​ഷ​മാ​ണ്​ പു​തി​യ സ​മീ​ക​ര​ണ​ പ്ര​ക്രി​യ​ക്ക്​ ശേ​ഷം റാ​ങ്ക്​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Studentsengineeringrank listprocessranksKerala Syllabus
News Summary - When the engineering rank list equalization process changed, Kerala syllabus students ‘weighed’ the top ranks
Next Story