Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻജിനീയറിങ്​:...

എൻജിനീയറിങ്​: പരീക്ഷയെഴുതിയവർ കൂടിയിട്ടും റാങ്ക്​ പട്ടിക ചുരുങ്ങി

text_fields
bookmark_border
എൻജിനീയറിങ്​: പരീക്ഷയെഴുതിയവർ കൂടിയിട്ടും റാങ്ക്​ പട്ടിക ചുരുങ്ങി
cancel

സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ​വ​രു​ടെ എ​ണ്ണം കൂ​ടി​യി​ട്ടും റാ​ങ്ക്​ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്. ക​ഴി​ഞ്ഞ വ​ർ​ഷം 86549 പേ​രാ​ണ്​ പ​രീ​ക്ഷ എ​ഴു​തി​യ​തെ​ങ്കി​ൽ ഇ​ത്ത​വ​ണ 96747 പേ​ർ പ​രീ​ക്ഷ യെ​ഴു​തി​യി​രു​ന്നു. യോ​ഗ്യ​ത നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ലും ഇ​ത്ത​വ​ണ നേ​രി​യ വ​ർ​ധ​ന​വു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം 76230 പേ​ർ യോ​ഗ്യ​ത നേ​ടി​യ​പ്പോ​ൾ ഇ​ത്ത​വ​ണ 79788 പേ​രാ​ണ്​ യോ​ഗ്യ​രാ​യ​ത്.

എ​ന്നാ​ൽ, പ്ല​സ്​ ടു ​മാ​ർ​ക്ക്​ കൂ​ടി സ​മ​ർ​പ്പി​ച്ച​തി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ റാ​ങ്ക്​ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​വ​രു​ടെ എ​ണ്ണം ഇ​ത്ത​വ​ണ 65,438 ആ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത്​ 67,505 ആ​യി​രു​ന്നു. റാ​ങ്ക്​ പ​ട്ടി​ക​യി​ൽ കു​റ​ഞ്ഞ​ത്​ 2,067 പേ​ർ. ഈ ​വ​ർ​ഷം പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ൽ 82.47 ശ​ത​മാ​ന​മാ​ണ്​ യോ​ഗ്യ​ത നേ​ടി​യ​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രി​ൽ 88.07 ശ​ത​മാ​നം യോ​ഗ്യ​ത നേ​ടി.

വി​ജ​യ​ത്തി​ൽ 6.40 ശ​ത​മാ​നം കു​റ​വ്. യോ​ഗ്യ​ത നേ​ടി​യ​വ​രു​ടെ ശ​ത​മാ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യ​തി​ന്​ പു​റ​മെ പ്ല​സ്​ ടു ​മാ​ർ​ക്ക്​ സ​മ​ർ​പ്പി​ച്ച​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തും റാ​ങ്ക്​ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്​ വ​രാ​നി​ട​യാ​ക്കി. പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന വ​രു​ന്ന​ത്​ എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​നം നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വി​നി​ട​യാ​ക്കും.

2022 മു​ത​ൽ ഒ​ഴി​വ്​ വ​രു​ന്ന സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷാ​യോ​ഗ്യ​ത നേ​ടാ​തെ, പ്ല​സ്​ ടു ​നി​ശ്​​ചി​ത ശ​ത​മാ​നം മാ​ർ​ക്കോ​ടെ വി​ജ​യി​ച്ച​വ​ർ​ക്കും പ്ര​വേ​ശ​നം ന​ൽ​കാ​ൻ സ്വാ​ശ്ര​യ മാ​നേ​ജ്​​മെൻറു​ക​ൾ​ക്ക് പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ അ​നു​മ​തി ന​ൽ​കു​ന്നു​ണ്ട്. ഇ​തു​വ​ഴി 2022 മു​ത​ൽ എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​ൽ നേ​രി​യ വ​ർ​ധ​ന ക​ണ്ടു​വ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationengineeringexamsrank listKerala NewsKerala
News Summary - Engineering: Rank list shrinks despite increase in number of candidates appearing for the exam
Next Story