Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻജിനീയറിങ്​ പ്രവേശനം;...

എൻജിനീയറിങ്​ പ്രവേശനം; ഷാഫിൽ മാഹീന് ഒന്നാം റാങ്ക്

text_fields
bookmark_border
എൻജിനീയറിങ്​ പ്രവേശനം; ഷാഫിൽ മാഹീന് ഒന്നാം റാങ്ക്
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്, ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ലെ  പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക്​ പ​ട്ടി​ക​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ എ​ൻ. ഷാ​ഫി​ൽ മ​ഹീ​നാ​ണ്​ ഒ​ന്നാം റാ​ങ്ക്. ആ​ദ്യ 13 റാ​ങ്കു​ക​ളും  ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ്. 600ൽ 587.13 ​സ്​​കോ​ർ നേ​ടി​യ ഷാ​ഫി​ൽ മ​ഹീ​ൻ ​െഎ.​െ​​എ.​​ടി, സ​​യ​​ൻ​​സ്​ പ​​ഠ​​ന​​സ്​​​ഥാ​​പ​​ന​​ങ്ങ​​ളി​​ലെ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ജെ.​​ഇ.​​ഇ അ​​ഡ്വാ​​ൻ​​സ്ഡ്​ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ലെ നാ​ലാം റാ​ങ്ക്​ ജേ​താ​വ്​ കൂ​ടി​യാ​ണ്.

കോ​ഴി​ക്കോ​ട്​ പു​തി​യ​റ സൗ​ഭാ​ഗ്യ അ​പ്പാ​ർ​ട്​​മ​​​​െൻറ്​ ഫ്ലാ​റ്റ്​ ന​മ്പ​ർ 20ൽ ​കെ.‍എ. നി​യാ​സി​​​​​െൻറ​യും ഡോ. ​ഷം​ജി​ത​യു​ടെ​യും മ​ക​നാ​ണ്. മ​ല​പ്പു​റം ​കൊ​ടി​ഞ്ഞി സി.​പി ഹൗ​സി​ൽ സി.​പി. അ​ലി​ഫ്​ അ​ൻ​ഷി​ൽ ഫാ​ർ​മ​സി കോ​ഴ്​​സ്​ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക്​ നേ​ടി. സ്​​കോ​ർ 408.58. എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ കോ​ട്ട​യം ക​ള​ത്തി​പ്പ​ടി ബ്ലൂ ​ബെ​ൽ അ​പ്പാ​ർ​ട്​​മ​​​​െൻറ്​​സി​ൽ വേ​ദാ​ന്ത്​ പ്ര​കാ​ശ്​ ഷേ​ണാ​യ്​ (580.81) ര​ണ്ടും കോ​ട്ട​യം വ​ട​വാ​തൂ​ർ ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലെ അ​ഭി​ലാ​ഷ്​ കാ​ർ (579.60) മൂ​ന്നും റാ​ങ്കു​ക​ൾ നേ​ടി.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ മ​ല​പ്പു​റം ചെ​ട്ടി​പ്പ​ടി നെ​ടു​വ നോ​ർ​ത്ത്​ ചി​റം​തി​ണ്ട​ത്ത്​ സി. ​ഇ​ന്ദ്ര​ജി​ത്​ (506.50) ഒ​ന്നാം റാ​ങ്ക്​ നേ​ടി. വ​യ​നാ​ട്​ തോ​ൽ​പ്പെ​ട്ടി​യി​ലെ അ​ശ്വി​ൻ വി​ശ്വ​നാ​ഥി​നാ​ണ്​ (500.43) ര​ണ്ടാം റാ​ങ്ക്. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ കോ​ട്ട​യം മേ​ലു​കാ​വ്​ പു​ത്ത​ൻ​പ​റ​മ്പി​ൽ ഹൗ​സി​ൽ ജി​ബി​ൻ ജോ​ർ​ജി​നാ​ണ്​ (392.96) ഒ​ന്നാം റാ​ങ്ക്. കാ​സ​ർ​കോ​ട്​ കാ​ലി​ച്ചാ​ന​ടു​ക്കം ചാ​മ​ക്കു​ഴി കൂ​വ​ക്ക​ല്ല്​ ഹൗ​സി​ൽ പി. ​അ​ശ്വി​ൻ​ (387.98) ​ര​ണ്ടാം റാ​ങ്ക്​ നേ​ടി.

എൻജിനീയറിങ് വിഭാഗത്തിലെ നാലുമുതലുള്ള റാങ്കുകാർ 
തിരുവനന്തപുരം: നാ​ലാം റാ​ങ്ക്​ -ആ​ന​ന്ദ്​ ജോ​ർ​ജ്, മു​തു​കാ​ട്ടി​ൽ, ക്ല​ബ്​​റോ​ഡ്, കീ​ഴ്​​ത്ത​ടി​യൂ​ർ, കോ​ട്ട​യം, സ്​​കോ​ർ -579.53. അ​ഞ്ച്​ -എം. ​ന​ന്ദ​ഗോ​പാ​ൽ, ന​ന്ദാ​വ​നം, എം.​എ​ൽ.​എ റോ​ഡ്, കോ​വൂ​ർ, കോ​ഴി​ക്കോ​ട്, 574.76. ആ​റ് ​-പ്ര​ശാ​ന്ത്​ ശി​ഷോ​ദി​യ, ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യം, വ​ട​വാ​തൂ​ർ, കോ​ട്ട​യം -573.56. ഏ​ഴ് ​-ആ​രോ​ൺ ജോ​ൺ സാ​ബു, തേ​വ​ല​പ്പു​റ​ത്ത്​ ആ​രോ​ൺ​സ്, കൊ​ടു​ങ്ങാ​നൂ​ർ, തി​രു​വ​ന​ന്ത​പു​രം -573.52, എ​ട്ട്​ -കെ. ​അ​ഖി​ൻ ഷാ ​അ​ലി​ൻ, ക​ല്ലി​ങ്ങ​ൽ ഹൗ​സ്, ഗാ​ന്ധി​ന​ഗ​ർ, അ​ങ്ങാ​ടി​പ്പു​റം, മ​ല​പ്പു​റം -572.87. ഒ​മ്പ​ത് ​-ന​ന്ദ​ഗോ​പ​ൻ, ‘അ​ഭി​ലാ​ഷ്​’, തേ​വ​ള്ളി, കൊ​ല്ലം -571.75. പ​ത്ത്​ -സ​ത്യ​ബ്ര​ത നാ​യ​ക്, ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യം, വ​ട​വാ​തൂ​ർ, കോ​ട്ട​യം -570.98. ഫാ​ർ​മ​സി വി​ഭാ​ഗ​ത്തി​ലെ മ​റ്റ്​ റാ​ങ്കു​കാ​ർ: നാ​ല്​ -പി.​കെ. മു​ഹ​മ്മ​ദ്​ റ​ബീ​ഹ്, പോ​ത്തു​ക​ണ്ടി, ക​ല്ലാ​ച്ചി, കോ​ഴി​ക്കോ​ട്​ -394.24. അ​ഞ്ച്​ -പി.​എ​സ്.​ നി​ർ​മ​ൽ പ്ര​കാ​ശ്, ‘അ​ഭി​ലാ​ഷ്​’, യൂ​നി​റ്റി കോ​ള​ജ്​ റോ​ഡ്, ന​റു​ക​ര, മ​ല​പ്പു​റം -392.62. ആ​റ്​ -എ. ​ജ​ഹ​ൻ​ഷ, ജെ.​ജെ ഹൗ​സ്, ക​ല്ലു​വെ​ട്ടി, മ​ഞ്ഞ​മ​ല, തി​രു​വ​ന​ന്ത​പു​രം -392.27. ഏ​ഴ്​ -ജോ​ൺ ആ​ർ​ഡ്രി​യ​ൻ, ക​ള​ത്തി​ൽ ഹൗ​സ്, ജ​ന​ത റോ​ഡ്, മ​ട്ടാ​ഞ്ചേ​രി, എ​റ​ണാ​കു​ളം -391.34. എ​ട്ട്​ -എം. ​നീ​തു, പു​തു​പ്പ​റ​മ്പി​ൽ, അ​റ​വ​ങ്ക​ര, പൂ​ക്കോ​ട്ടൂ​ർ, മ​ല​പ്പു​റം -388.65. ഒ​മ്പ​ത്​ -എ​സ്. ഗോ​വ​ർ​ധ​ൻ ദാ​സ്, കാ​ഞ്ഞി​ര​ത്തു​മൂ​ട്ടി​ൽ, എ.​കെ.​ജി ജ​ങ്​​ഷ​ൻ, കേ​ണി​ച്ചി​റ, വ​യ​നാ​ട്​ -386.38. പ​ത്ത്​: അ​ക്ഷ​യ്​ ജ​ല​രാ​ജ്, ഷീ​ജ നി​വാ​സ്, എ​ട​ക്കാ​ട്, ക​ട​മ്പൂ​ർ, ക​ണ്ണൂ​ർ -386.24.

യോഗ്യത നേടിയത്  72440 േപർ 
തിരുവനന്തപുരം: 90806 പേ​​ർ എ​​ഴു​​തി​​യ എ​​ൻ​​ജി​​നീ​​യ​​റി​​ങ്​ പ്ര​​വേ​​ശ​​ന​​പ​​രീ​​ക്ഷ​​യി​​ൽ 72440 ​േപ​​രാ​​ണ്​ യോ​​ഗ്യ​​ത​​നേ​​ടി​​യ​​ത്. ഇ​​തി​​ൽ യോ​​ഗ്യ​​ത​​പ​​രീ​​ക്ഷ​​യി​​ലെ മാ​​ർ​​ക്ക്​ കൂ​​ടി സ​​മ​​ർ​​പ്പി​​ച്ച്​ 61716 പേ​​ർ ആ​​ണ്​ റാ​​ങ്ക്​ പ​​ട്ടി​​ക​​യി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. അ​​പേ​​ക്ഷ​​യി​​ലെ ന്യൂ​​ന​​ത​​കാ​​ര​​ണം എ​​ൻ​​ജി​​നീ​​യ​​റി​​ങ്ങി​​ൽ 107 വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ​​യും ഫാ​​ർ​​മ​​സി വി​​ഭാ​​ഗ​​ത്തി​​ൽ 158 പേ​​രു​​ടെ​​യും ഫ​​ലം ത​​ട​​ഞ്ഞു​​വെ​​ച്ചി​​ട്ടു​​ണ്ട്. യോ​​ഗ്യ​​ത പ​​രീ​​ക്ഷ​​യു​​ടെ മാ​​ർ​​ക്ക്​ ലി​​സ്​​​റ്റി​​​െൻറ പ​​ക​​ർ​​പ്പ്​ സ​​മ​​ർ​​പ്പി​​ക്കാ​​ത്ത 699 വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ​​യും ഫ​​ലം ത​​ട​​ഞ്ഞി​​ട്ടു​​ണ്ട്. ഫാ​​ർ​​മ​​സി പ​​രീ​​ക്ഷ​​യി​​ൽ കോ​​ട്ട​​യം വ​​ട​​വാ​​തൂ​​ർ ജ​​വ​​ഹ​​ർ ന​​വോ​​ദ​​യ വി​​ദ്യാ​​ല​​യ​​ത്തി​​ലെ സു​​ദീ​​പ്​ മാ​​ജി (402.47) ര​​ണ്ടും കോ​​ഴി​​ക്കോ​​ട്​ കോ​​വൂ​​ർ ‘ഗു​​ൽ​​ഷ​​ൻ’ 30​/402ൽ ​​ന​​ക്കാ​​ഷ്​ നാ​​സ​​ർ (402.32) മൂ​​ന്നും റാ​​ങ്കു​​ക​​ൾ നേ​​ടി. ഫാ​​ർ​​മ​​സി പ​​രീ​​ക്ഷ എ​​ഴു​​തി​​യ 31670 പേ​​രി​​ൽ 28022 പേ​​രാ​​ണ്​ യോ​​ഗ്യ​​ത​​നേ​​ടി​​യ​​ത്. ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ സെ​​ക്ര​​ട്ട​​റി ഡോ. ​​ഉ​​ഷ ടൈ​​റ്റ​​സാ​​ണ്​ റാ​​ങ്കു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ച​​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:engineering entranceentranceengineering
News Summary - Engineering entrance test: Shafil Mahin Got First Rank
Next Story