Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻജിനീയറിങ്​ പ്രവേശനം:...

എൻജിനീയറിങ്​ പ്രവേശനം: ഓൺലൈൻ പരീക്ഷ നടത്തിപ്പ്​ സി.ഡിറ്റിന്​ കൈമാറിയേക്കും

text_fields
bookmark_border
entrance
cancel

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ഓ​ൺ​ലൈ​ൻ (സി.​ബി.​ടി) രീ​തി​യി​ൽ ന​ട​ത്താ​ൻ സാ​​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കു​ന്ന ഏ​ജ​ൻ​സി​യാ​യി സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ സി.​ഡി​റ്റി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യേ​ക്കും. നി​ല​വി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​​റേ​റ്റ്​ ന​ട​ത്തു​ന്ന എ​ൽ​എ​ൽ.​എം, എ​ൽ​എ​ൽ.​ബി, കെ. ​മാ​റ്റ്​ പ​രീ​ക്ഷ​ക​ൾ സി.​ബി.​ടി രീ​തി​യി​ൽ ന​ട​ത്തു​ന്ന ഏ​ജ​ൻ​സി എ​ന്ന നി​ല​യി​ലാ​ണ്​ സി.​ഡി​റ്റി​ന്​ മു​ൻ​ഗ​ണ​ന ന​ൽ​കി ന​ട​പ​ടി ആ​രം​ഭി​ച്ച​ത്.

ക​മ്പ്യൂ​ട്ട​ർ സൗ​ക​ര്യ​മു​ള്ള പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ സി.​ഡി​റ്റി​ന്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി. നേ​ര​ത്തെ സി.​ബി.​ടി രീ​തി​യി​ലു​ള്ള പ​രീ​ക്ഷ ന​ട​ത്തി​പ്പി​ന്​ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച്​ ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വി​സ​സി​നെ​ (ടി.​സി.​എ​സ്) തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. സ്വ​കാ​ര്യ ഏ​ജ​ൻ​സി​യെ പ​രീ​ക്ഷ ന​ട​ത്തി​പ്പ്​ ഏ​ൽ​പി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​റി​ന്​ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സി.​ഡി​റ്റി​ന്‍റെ സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്ന​ത്.

നി​ല​വി​ൽ സി.​ബി.​ടി പ​രീ​ക്ഷ​ക​ൾ ഒ​രു ചോ​ദ്യ​പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച്​ ഒ​റ്റ ദി​വ​സം കൊ​ണ്ട്​ ന​ട​ത്തി​യെ​ടു​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ, ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷി​ക്കു​ന്ന എ​ൻ​ജി​നീ​യ​റി​ങ്​ എ​ൻ​ട്ര​ൻ​സ്​ സി.​ബി.​ടി രീ​തി​യി​ൽ ഒ​രു ദി​വ​സം​കൊ​ണ്ട്​ ന​ട​ത്തി​യെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ല. ജെ.​ഇ.​ഇ പ​രീ​ക്ഷ മാ​തൃ​ക​യി​ൽ ഒ​ന്നി​ല​ധി​കം ദി​വ​സ​മെ​ടു​ത്ത്​ വ്യ​ത്യ​സ്ത ചോ​ദ്യ​പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച്​ മാ​ത്ര​മേ സാ​ധ്യ​മാ​കൂ.

വ്യ​ത്യ​സ്ത ചോ​ദ്യ​പേ​പ്പ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ പ​രീ​ക്ഷ ഫ​ലം നോ​ർ​മ​ലൈ​സ്​ ചെ​യ്​​തെ​ടു​ക്കാ​ൻ സോ​ഫ്​​റ്റ്​​വെ​യ​ർ ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​മാ​ണ്. ഇ​ത്​ സി.​ഡി​റ്റി​ന്​​ ല​ഭ്യ​മാ​ക്കാ​നാ​കു​മോ എ​ന്ന​തി​ലു​ൾ​പ്പെ​ടെ പ​രീ​ക്ഷ ക​മീ​ഷ​ണ​റേ​റ്റ്​ വ്യ​ക്ത​ത തേ​ടി​യി​ട്ടു​ണ്ട്. പ​രീ​ക്ഷ ന​ട​ത്തി​പ്പി​നാ​വ​ശ്യ​മാ​യ ക​മ്പ്യൂ​ട്ട​ർ സൗ​ക​ര്യ​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ വി​വി​ധ ഡ​യ​റ​ക്ട​ർ​മാ​ർ​ക്ക്​ ക​ത്ത്​ ന​ൽ​കി​യി​രു​ന്നു. ഈ ​മാ​സം 27ന​കം വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ക​മ്പ്യൂ​ട്ട​ർ സൗ​ക​ര്യ​ങ്ങ​ൾ കൈ​റ്റ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്ന്​ തേ​ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EngineeringC.Dt
News Summary - Engineering Admission: The conduct of online examination may be handed over to C.Dt
Next Story