Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻജിൻ തകരാർ: മുഴപ്പിലങ്ങാട് സർവീസ് റോഡിൽ ബസ് കുടുങ്ങി; ഗതാഗതം സ്തംഭിച്ചു
text_fieldsbookmark_border
മുഴപ്പിലങ്ങാട്: കണ്ണൂർ - തലശ്ശേരി ദേശീയപാതയിൽ മുഴപ്പിലങ്ങാട് മഠത്തിന് സമീപം സർവീസ് റോഡിൽ ബസ് കുടുങ്ങി ഗതാഗതം സ്തംഭിച്ചു. വ്യാഴാഴ്ച രാവിലെ 9നായിരുന്നു സംഭവം.
കണ്ണൂരിൽ നിന്നും കോഴിക്കോടിന് പോകുന്ന സ്വകാര്യ ലിമിറ്റഡ് ബസ് ആണ് എൻജിൻ തകരാറിലായതിനെ തുടർന്ന് നിന്നു പോയത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. സ്കൂളിലേക്ക് പോകേണ്ട വിദ്യാർഥികൾ ഉൾപെടെ ദുരിതത്തിലായി.
ഒറ്റ വാഹനത്തിന് മാത്രം പോകാനുള്ള ഇടുങ്ങിയ സർവീസ് റോഡിൽ ബസ് നിന്നതാണ് ഗതാഗത തടസത്തിന് കാരണമായത്. ബസ് നന്നാക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. ഗതാഗതം നിയന്ത്രിക്കാൻ എടക്കാട് പൊലീസ് എത്തിയിട്ടുണ്ട്.
Next Story

