ഈങ്ങാപുഴയിൽ ആദിവാസി മരിച്ചത് വ്യാജ മദ്യം കഴിച്ചല്ലെന്ന് നിഗമനം
text_fieldsഈങ്ങാപ്പുഴ (കോഴിക്കോട്): പാലക്കൽ ചെമ്പിലി ആദിവാസി കോളനിയിലെ കൊളന്തൻ (68) മരിച്ചത് വ്യാജ മദ്യം കഴിച്ചല്ലെന്ന് ന ിഗമനം. മരിച്ചയാളുടെയും ചികിത്സയിലുള്ളവരുടെയും ശരീരത്തില്‍ മെഥനോളിൻെറ സാന്നിധ്യമില്ല. വ്യാജ മദ്യം കഴിച്ചതി േൻറതായ ലക്ഷണങ്ങളൊന്നും നിലവിൽ ചികിത്സയിലുള്ളവരിൽ ഇല്ല. അതിനാൽ വ്യാജ മദ്യമാണ് മരണ കാരണമെന്ന സ്ഥിരീകരണത്തി ലെത്താൻ ഇപ്പോൾ പറ്റിെല്ലന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സ്ഥലത്ത് നടത്തിയ പരിശോധനയിലും കാര്യമായ ഒന്നും കണ്ടെത്താനായിട്ടില്ല. മറ്റ് ഏതെങ്കിലും തരത്തിലുള്ള വിഷം അകത്ത് ചെന്നതാകാം മരണകാരണമെന്ന നിഗമനത്തിലാണ് എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർ. മരിച്ച കൊളന്തനൊപ്പമുണ്ടായിരുന്ന നാരായണൻ (60), ഗോപാലൻ (50) എന്നിവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മൂന്നു പേരുടേയും സാമ്പിളുകളുടെ പരിശോധനാഫലം ഇന്ന് പത്ത് മണിയോടെ ലഭിക്കും.
വെള്ളിയാഴ്ച രാത്രി ഏഴരയോടെ കൊളന്തനെ റോഡിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത അങ്ങാടിയിലുള്ളവർ ഇയാളെ താമരശേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന നാരായണന്‍, ഗോപാലന്‍ എന്നിവരെയും അവശനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ഇവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു കൊളന്തൻെറ മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
