Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് പരിശോധന നടത്തിയേക്കും
text_fieldsbookmark_border
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘം പരിശോധന നടത്താൻ ഒരുങ്ങുന്നതായി വിവരം. ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ബിനീഷുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരിശോധനക്ക് ഒരുങ്ങുന്നത്.
ബംഗളൂരുവിൽ നിന്ന് തലസ്ഥാനത്തെത്തിയ എട്ടംഗ സംഘത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും ഉള്ളതായാണ് വിവരം.
ബംഗളൂരു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ ബിനീഷിനെ അറസ്റ്റ് ചെയ്ത എൻഫോഴ്സ്മെന്‍റ് ചോദ്യംചെയ്തുവരികയാണ്. ബിനീഷിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്‍റ് പരിശോധനക്ക് എത്തിയത്.
മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലും പരിശോധന നടത്തിയേക്കും.
Next Story

