Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
aryadan shoukath
cancel
Homechevron_rightNewschevron_rightKeralachevron_rightനിലമ്പൂർ വിദ്യാഭ്യാസ...

നിലമ്പൂർ വിദ്യാഭ്യാസ തട്ടിപ്പ്​ കേസ്​; ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ ചോദ്യം ചെയ്​തു

text_fields
bookmark_border

കോഴിക്കോട്​: നിലമ്പൂരിലെ മേരിമാത എജുക്കേഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ വിദ്യാഭ്യാസ തട്ടിപ്പ്​ കേസിലെ പ്രതിയുമായുള്ള ബന്ധത്തി​െൻറ പേരിൽ​ കോൺഗ്രസ്​ നേതാവ്​ ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ കോഴിക്കോട്ട്​ ​േചാദ്യംചെയ്​തു. കേസിലെ മുഖ്യപ്രതി സിബി വയലിലി​െൻറ മൊഴിയുടെ അടിസ്​ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ബുധനാഴ്​ച രാവിലെ 11 മുതൽ വൈകീട്ട്​ നാലുവരെ ചോദ്യംചെയ്യൽ തുടർന്നു. കോടികളുടെ വിദ്യാഭ്യാസ തട്ടിപ്പ്​ നടത്തിയ സിബി വയലിൽ മൂന്നു​ കോടി രൂപ കൈക്കൂലി നൽകി 'ഫുഡ‌് കോർപറേഷൻ ഓഫ‌് ഇന്ത്യയുടെ ബോർഡ‌് അംഗമെന്ന വ്യാജ മേൽവിലാസം സംഘടിപ്പിച്ചുവെന്ന്​ പരാതിയുയർന്നിരുന്നു.

സംസ്​ഥാനത്തിന്​ പുറത്തും വിദേശരാജ്യങ്ങളിലും എം.ബി.ബി.എസ്​​ പഠനത്തിന്​ അഡ്​മിഷൻ ശരിയാക്കുമെന്ന്​ കാണിച്ച്​ സംസ്​ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലെ രക്ഷിതാക്കളിൽനിന്ന്​ കോടികൾ തട്ടി എന്നാണ്​ കേസ്​. കഴിഞ്ഞ നവംബറിലാണ്​ കേസിൽ സിബി അറസ്​റ്റിലായത്​. ആര്യാടൻ ഷൗക്കത്ത്​ നിലമ്പൂർ മുനിസിപ്പൽ ചെയർമാനായിരിക്കെ ലക്ഷക്കണക്കിന്​ രൂപയുടെ സ്​പോൺസർഷിപ്പുകൾ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ്​ മൊഴിയെടുത്തതെന്നാണ്​ അദ്ദേഹം​ പ്രതികരിച്ചത്​.

കഴിഞ്ഞ ലോക‌്സഭ തെരഞ്ഞെടുപ്പിൽ വയനാട‌് ണ്ഡലത്തിൽ മലയോര കർഷക മുന്നണി സ്ഥാനാർഥിയായിരുന്നു സിബി വയലിൽ. തെരഞ്ഞെടുപ്പ‌് സമയത്ത‌് ഇയാൾ സഞ്ചരിച്ചിരുന്നത‌് അശോകചിഹ്നം ഉൾപ്പെടുന്ന എഫ്​.സി.ഐയുടെ ബോർഡ‌് വെച്ച കാറിലായിരുന്നു. തട്ടിപ്പുകേസിൽ പ്രതിയായ വ്യക്തി എഫ്​.സി.ഐ ബോർഡ‌് വെച്ച കാറിൽ സഞ്ചരിക്കുന്നത‌് അന്വേഷിക്കണം എന്നാവശ്യപ്പെട്ട‌് നിലമ്പൂർ സ്വദേശിയായ സി.ജി. ഉണ്ണി മുഖ്യമന്ത്രിക്ക‌് പരാതി നൽകി. തുടർന്ന‌് ഡി.ജി.പിയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ‌് തട്ടിപ്പ‌് പുറത്തുവന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aryadan shoukathenforcement directorate
News Summary - enforcement directorate Questioned aryadan shoukath
Next Story