Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർ: സ്‌നേഹസാന്ത്വനം പദ്ധതിക്ക് 14.40 കോടി

text_fields
bookmark_border
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർ: സ്‌നേഹസാന്ത്വനം പദ്ധതിക്ക് 14.40 കോടി
cancel

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് സര്‍ക്കാര്‍. കാസർകോട്​ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നടപ്പിലാക്കിവരുന്ന സമഗ്ര പാക്കേജായ ‘സ്‌നേഹസാന്ത്വനം’ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 14.40 കോടി രൂപയുടെ ഭരണാനുമതി നല്‍കി. 2026-2027 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റിലെ ധനാഭ്യര്‍ഥനയില്‍ ഉള്‍പ്പെടുത്തി സാമൂഹികനീതി വകുപ്പ് വഴിയാണ് തുക അനുവദിച്ചത്.

അനുവദിച്ച തുകയില്‍ പ്രധാന പങ്കും ദുരിതബാധിതർക്ക് നേരിട്ടുള്ള സാമ്പത്തിക ആശ്വാസത്തിനാണ് വിനിയോഗിക്കുക. നിലവില്‍ ധനസഹായം ലഭിക്കുന്ന 5,208 എന്‍ഡോസള്‍ഫാന്‍ ഗുണഭോക്താക്കള്‍ക്ക് 2026 ഏപ്രില്‍ മുതല്‍ 2027 മാര്‍ച്ച് വരെയുള്ള മാസാന്ത ആശ്വാസധനസഹായത്തിന് 9,84,31,200 രൂപയും പുതുതായി പട്ടികയിൽ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്ന 1,000 ഗുണഭോക്താക്കള്‍ക്കായി 2,64,00,000 രൂപയും മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ, ദുരിതബാധിതരെ പരിചരിക്കുന്ന 771 കെയര്‍ ഗിവേഴ്‌സിന് നല്‍കുന്ന മാസാന്ത ധനസഹായമായ ‘ആശ്വാസകിരണം’ പദ്ധതിക്കായി 64,76,400 രൂപയും വകയിരുത്തി​.

ദുരിതബാധിത കുടുംബങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 400 കുട്ടികളുടെ 2026-27 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കായി 10,05,000 രൂപ അനുവദിച്ചു. പ്രദേശത്തെ 10 മാതൃകാ ചൈല്‍ഡ് പുനരധിവാസ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും നവീകരിച്ച് മെച്ചപ്പെടുത്താൻ 1,16,87,400 രൂപയും വിനിയോഗിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Endosulfan victims: Rs 14.40 crore for Snehasanthwanam project
Next Story