Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഠിച്ച്​ പഠിച്ച്​...

പഠിച്ച്​ പഠിച്ച്​ കോളജ്​ പ്രഫസറാകണം; ഇരുട്ടിനെ അതിജീവിച്ച്​ ജീവൻരാജ്​ നേടിയത്​ മികച്ച വിജയം

text_fields
bookmark_border
പഠിച്ച്​ പഠിച്ച്​ കോളജ്​ പ്രഫസറാകണം; ഇരുട്ടിനെ അതിജീവിച്ച്​ ജീവൻരാജ്​ നേടിയത്​ മികച്ച വിജയം
cancel

കാസർകോട്​: കാഴ്‌ചയുടെ ലോകത്തേക്കു പ്രവേശനമില്ലെങ്കിലും വിധിയോട്​ പൊരുതി പത്താം ക്ലാസ്​ പരീക്ഷയിൽ ഉന്നത വിജയം നേടി ജീവൻ രാജ്​. എന്‍ഡോസള്‍ഫാന്‍ ദുരിതത്തെ അതിജീവിച്ചാണ് ജീവൻരാജിന്​ മികച്ച വിജയം നേടിയത്​. എൻഡോസൾഫാൻ തീർത്ത ദുരിത കഥകളൊക്കെ തൽക്കാലം മറക്കാൻ ശ്രമിക്കുകയാണ്​, വലുതായാൽ കോളജ്​ പ്രഫസറാകണം, കുറേ കുട്ടികളെ ഇരുത്തി പഠിപ്പിക്കണം, മരണം വരെ മറ്റുള്ളവർക്ക്​ അറിവ്​ പകർന്നു കൊടുക്കണം, പത്താം ക്ലാസ് പരീക്ഷയുടെ ഫലം പുറത്ത്​ വന്നതിനു ശേഷം ജീവൻരാജ്​ പറഞ്ഞു. അഞ്ച്​ വിഷയങ്ങളിലാണ്​ ജീവൻരാജ്​ എ​. പ്ലസ്​ നേടിയത്​. മലയാളം, ബയോളജി, ഹിന്ദി, ​െഎ.ടി., ഗണിത ശാസ്​ത്രം, എന്നീ വിഷയങ്ങളിലായിരുന്നു എ.പ്ലസ്​.

അഞ്ച്​ എ. പ്ലസിന്​ പുറമേ രണ്ട്​ ബി. പ്ലസും, ഒരു എ. യും, ഒരു ബി.യും, ഒരു സി.പ്ലസുമാണ്​ മറ്റു ഗ്രേഡുകൾ. കാസര്‍കോട് ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ജീവന്‍ രാജ്. എന്‍മകജെയിലെ പുഷ്പലത-ഈശ്വര നായ്ക്ക് ദമ്പതികളുടെ മകനാണ്. ജി.എച്ച്​.എസ്​.എസ്​. കാസർകോടിലെ ഒമ്പതാം ക്ലാസ്​ വിദ്യാർഥി വി.വി. ഹരീഷെന്ന സ്​ക്രൈബി​​​​​​​െൻറ സഹായത്തോട്​ കൂടിയാണ്​​ പരീക്ഷയെ നേരിടുന്നത്​. പാഠ ഭാഗങ്ങളുടെ റെക്കോർഡ്​ ചെയ്​തത്​​ കേട്ട്​ മനസിലാക്കും​. പിന്നീട്​ അത്​ ഹരീഷിന്​ കേൾപ്പിച്ച്​ കൊടുക്കുകയും അയാൾ എഴുതുകയും ചെയ്യുന്നതാണ്​ രീതി. പ്രീ മെട്രിക്ക് ഹോസ്റ്റലിലാണ്​ ജീവൻ രാജ്​ താമസിച്ചിരുന്നത്​.

പരീക്ഷ സമയങ്ങളിൽ രാവിലെ 4.30 എഴുന്നേറ്റ്​ പഠിക്കും. നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേറ്റ്​ പഠിക്കുന്നതാണ്​ ജീവൻരാജി​​​​​​​െൻറ ശൈലി. സ്​കൂളിൽ പഠിക്കുന്നത്​ മലയാളമാണെങ്കിലും, കന്നഡിയും തുളവും നന്നായി സംസാരിക്കുന്നയാളും കൂടിയാണ്​ ജീവൻരാജ്​. കാഴ്​ച്ചയില്ലെങ്കിലും ഒരാളുടെ ശബദ്​ം ഒരിക്കൽ കേട്ടാൽ മതി. കുറേ കാലം കഴിഞ്ഞ്​ വീണ്ടും ആ ശബ്​ദം കേട്ടാൽ വളരെ പെ​െട്ടന്ന്​ തന്നെ തിരിച്ചറിയുകയും ചെയ്യുന്നുവെന്നതും ജീവൻരാജി​​​​​​​െൻറ കഴിവാണ്​.

എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള പെൻഷൻ കിട്ടുന്നുണ്ടെങ്കിലും സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബം അച്ഛൻ ഇൗശ്വരനായിക്ക്​ കൂലി പണിക്ക്​ പോയി കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ്​ കഴിഞ്ഞ്​ പോകുന്നത്​. പഠനത്തിന്​ പുറമേ മിമിക്രി വേദികളിൽ താരവും കൂടിയാണ്​. കഴിഞ്ഞ വർഷം തൃശൂരിൽ വെച്ചു നടന്ന സംസ്​ഥാന സ്​കൂൾ കലോത്സവത്തിൽ മിമിക്രി മത്സരത്തിൽ എ ഗ്രേഡ്​ നേടിയിരുന്നു. ഇംഗ്ലീഷ് പ്രൊഫസറാകാന​ും ഐ.ഐ.ടി.യില്‍ എന്‍ട്രന്‍സ് എഴുതണമെന്നും ആഗ്രഹിക്കുന്ന കലാകാരൻ കൂടിയായ ദേവീ കിരൺ മറ്റൊരു സഹോദരനാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsendosulfan victimsslc resultmalayalam newsA Plus Grade
News Summary - Endosulfan Victim A Plus Grade-Kerala News
Next Story