Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻഡോസൾഫാൻ പ്രശ്നങ്ങൾക്ക് ആറ് മാസത്തിനകം പരിഹാരം, മെഡിക്കൽ കോളേജ് സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ പൂർത്തീകരിക്കും: വി.ഡി. സതീശൻ

text_fields
bookmark_border
എൻഡോസൾഫാൻ പ്രശ്നങ്ങൾക്ക് ആറ് മാസത്തിനകം പരിഹാരം, മെഡിക്കൽ കോളേജ് സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ പൂർത്തീകരിക്കും: വി.ഡി. സതീശൻ
cancel

മഞ്ചേശ്വരം: കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് ആറ് മാസത്തിനകം പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജില്ലയ്ക്ക് പ്രത്യേക പരിഗണന നൽകും. കാസർകോട് മെഡിക്കൽ കോളേജിന്റെ പ്രവൃത്തികൾ സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ പൂർത്തീകരിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്നതിന് സാമ്പത്തിക പ്രതിസന്ധി തടസ്സമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ രംഗത്താണ് സർക്കാർ മുൻഗണന നൽകുന്നത്.

നാലു വർഷമായി നിശ്ചലമായ റെമഡിയേഷൻ സെൽ പുനഃസംഘടിപ്പിച്ച് വീണ്ടും സജീവമാക്കുക, സൗജന്യ ചികിത്സയും മരുന്ന് വിതരണവും മുടങ്ങാതെ ലഭ്യമാക്കുക, പുനരധിവാസം യാഥാർത്ഥ്യമാക്കുക തുടങ്ങി നിരവധി പരാതികളാണ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർ ഉന്നയിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Endosulfan issues to be resolved within six months- VD Satheesan
Next Story