എൻഡോസൾഫാൻ: സർക്കാർ മുട്ടുമടക്കി, സമരത്തിന് സമാപ്തി
text_fieldsതിരുവനന്തപുരം: എൻഡോസൾഫാൻ ഇരകളുടെ തളരാത്ത സമരവീര്യത്തിനുമുന്നിൽ സർക്കാർ മുട്ടുമടക്കി. അഞ്ചുദിവസം നീണ്ട നിര ാഹാരത്തിനും മുഖ്യമന്ത്രിയുടെ വസതിയിലേക്ക് അമ്മമാർ നടത്തിയ സങ്കടമാർച്ചിനും പിന്നാലെ ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചു, സമരം പിൻവലിച്ചു.
മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ, 27 പഞ്ചായത്തിലെയും മൂന്ന് മുനിസിപ്പാലിറ്റിയിലെയും മുഴുവൻ ദുരിതബാധിതരെയും അതിർത്തി നോക്കാതെ ഇരകളായി പരിഗണിക്കുമെന്ന് ഉറപ്പുനൽകി. പ്രധാന ആവശ്യം അംഗീകരിച്ചതോടെ സെക്രേട്ടറിയറ്റ് നടയിലെ സമരം അവസാനിപ്പിച്ചതായി എൻഡോസൾഫാൻ പീഡിത ജനകീയസമിതി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അറിയിച്ചു. അഞ്ച് ദിവസമായി നിരാഹാരമനുഷ്ഠിക്കുന്ന ദയാബായിയും നാരങ്ങാനീര് കുടിച്ച് സമരം അവസാനിപ്പിച്ചു.
പുനരധിവാസവും കടം എഴുതിത്തള്ളലുമടക്കം 14 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. അതിർത്തി പരിഗണനയുടെ കാര്യത്തിൽ സർക്കാർ കടുംപിടിത്തം കാട്ടിയതോടെ സമരത്തിെൻറ മൂന്നാംദിവസം നടന്ന മന്ത്രിതലചർച്ച അലസിപ്പിരിഞ്ഞു. ഇതിനുപിറകേ, ഞായറാഴ്ച മുഖ്യമന്ത്രിയുടെ വസതിയിേലക്ക് മാർച്ച് പ്രഖ്യാപിച്ചു. മാർച്ചിന് മുമ്പ് മുഖ്യമന്ത്രിയുടെ ഒാഫിസ് ഇടപെട്ട് ചർച്ചക്ക് ശ്രമിച്ചു. എന്നാൽ, സങ്കടമാർച്ചുമായി മുന്നോട്ടുപോകാനായിരുന്നു തീരുമാനം.
ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനാണ് ചർച്ച തുടങ്ങിയതെങ്കിലും പിന്നാലെ മുഖ്യമന്ത്രിയുമെത്തി. ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. സമരസമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, സമരസമിതി പ്രതിനിധികളായ അംബികാസുതന്‍ മാങ്ങാട്, മുനീസ അമ്പലത്തറ, കെ. സന്തോഷ് കുമാര്‍, അമ്മമാരുടെ പ്രതിനിധികളായി കെ. സെമീറ, അരുണി ചന്ദ്രന്‍ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കൂടുതൽ പേർക്ക് ആനുകൂല്യം
ദുരിതബാധിതമായ മുഴുവൻ പഞ്ചായത്തുകളെയും പരിഗണിക്കുന്നതോടെ ഇതുവരെ പുറത്തായിരുന്ന 1541 ഇരകൾക്ക് പട്ടികയിൽ ഇടം ലഭിക്കും. 2017 ലെ മെഡിക്കൽ ക്യാമ്പിൽ 1905 പേരെയാണ് ദുരിതബാധിതരെന്ന് കണ്ടെത്തിയത്. അതിർത്തി മാനദണ്ഡം മാറ്റാൻ ധാരണയായതോടെ കൂടുതൽ പേർക്ക് ആനുകൂല്യം ലഭിക്കും. 1541 പേരിൽ 18 വയസ്സിന് താഴെയുള്ള 482 പേരെ വേഗം പട്ടികയിൽപെടുത്തും. ശേഷിക്കുന്നവരെ മെഡിക്കൽ സംഘത്തിെൻറ പരിശോധനയുടെ അടിസ്ഥാനത്തിൽ ഉൾെപ്പടുത്തും. ഹര്‍ത്താല്‍ മൂലം മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാന്‍ കഴിയാതിരുന്ന ആയിരത്തിലേറെ പേർക്ക് വീണ്ടും ക്യാമ്പ്. ഈ മാസം 10 മുതൽ ക്യാമ്പ് ആരംഭിക്കും. പുനരധിവാസപ്രവര്‍ത്തനം വേഗത്തിലാക്കും, ആദ്യഘട്ടമായി അഞ്ചുകോടി. പാതിവഴിയിലായ ബഡ്‌സ് സ്‌കൂളുകള്‍ എല്ലാ സജ്ജീകരണങ്ങളോടുംകൂടി പ്രവര്‍ത്തിപ്പിക്കും.ആറ് ബഡ്‌സ് സ്‌കൂളുകള്‍ ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യും.
സങ്കടമാർച്ച് സമ്മർദമായി, സർക്കാർ കണ്ണുതുറന്നു
തിരുവനന്തപുരം: അഞ്ച് ദിവസമായി തുടരുന്ന അതിജീവനസമരം അവസാനിപ്പിക്കുന്നതിന് വഴിതുറന്നത് എൻഡോസൾഫാൻ ഇരകൾ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ സങ്കടമാർച്ച്. അധികാരികളുടെ കണ്ണുതുറപ്പിക്കാൻ ദുരിതംപേറുന്ന കുട്ടികളെ തോളിലേന്തി അമ്മമാർ നടത്തിയ മാർച്ച് പ്രതിഷേധത്തിനപ്പുറം നെഞ്ചുപിടപ്പിക്കുന്നതായിരുന്നു. സെക്രേട്ടറിയറ്റിന് മുന്നിലെ സമരപ്പന്തലിൽനിന്ന് കുഞ്ഞുങ്ങളും ഒപ്പമുള്ളവരും വാഹനങ്ങളിലും അമ്മമാർ പ്രകടനമായുമാണ് ദേവസ്വം ബോർഡ് ജങ്ഷനിലെത്തിയത്. തുടർന്ന് സങ്കടമാർച്ചായി ബാരിക്കേഡിന് മുന്നിേലക്കും. മാർച്ച് തുടങ്ങുംമുമ്പും ശേഷവും മുഖ്യമന്ത്രിയുടെ ഒാഫിസിൽനിന്ന് ഇടപെടലുണ്ടായിരുന്നു. ഒരുമണിക്ക് മുെമ്പത്തിയാൽ മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്താമെന്നായിരുന്നു അറിയിപ്പ്. എന്നാൽ സമരസമിതി യോഗം ചേർന്ന് ശേഷം ഒന്നരക്ക് ചർച്ചക്കെത്താമെന്ന് അറിയിച്ചു. സങ്കടമാർച്ചിൽ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു.
കനത്ത വെയിലിനെ അവഗണിച്ച് നിരവധിപേരാണ് െഎക്യദാർഢ്യമർപ്പിക്കാനെത്തിയത്. സമരത്തിന് കിട്ടിയ സ്വീകാര്യതയും സർക്കാർ ഇടപെടൽ വേഗത്തിലാക്കി. വി.എം. സുധീരനും മുഖ്യമന്ത്രിയുടെ ഒാഫിസുമായി ബന്ധപ്പെട്ടിരുന്നു. ഒന്നരക്ക് തുടങ്ങിയ ചർച്ച മൂന്നരയോടെയാണ് അവസാനിച്ചത്. ചർച്ചയുടെ ഒാരോഘട്ടത്തിലും പ്രതീക്ഷയിലായിരുന്നു സമരപ്പന്തൽ. സർക്കാർ തീരുമാനം അറിഞ്ഞതോടെ സമരപ്പന്തൽ വൈകാരിക മുഹൂർത്തങ്ങൾക്ക് വഴിമാറി. ആനന്ദക്കണ്ണീരോടെയാണ് അമ്മമാർ തീരുമാനത്തെ എതിരേറ്റത്. കുട്ടികളെ കെട്ടിപ്പിടിച്ച് കരയുന്ന അമ്മമാർ കാഴ്ചക്കാരുടെ കണ്ണ് നനയിച്ചു. ഇങ്ങനെ സമരം ചെയ്യേണ്ടിവന്നതിൽ സങ്കടമുണ്ടെന്നും സർക്കാർ നേരത്തെ ഇടെപട്ടിരുന്നെങ്കിൽ മാർച്ച് നടത്തേണ്ടിവരില്ലായിരുെന്നന്നുമായിരുന്നു അമ്മമാരുടെ പ്രതികരണം. ഉറപ്പ് പാലിക്കുന്നതിൽ സർക്കാർ അടിയന്തര പരിഗണന നൽകണമെന്ന് സമരസഹായ സമിതി ചെയർമാൻ എം. ഷാജർഖാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
