Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീവിതത്തിലെ അപസ്വരം...

ജീവിതത്തിലെ അപസ്വരം അനുകരിച്ച ജീവന്​ കൈയടി VIDEO

text_fields
bookmark_border
ജീവിതത്തിലെ അപസ്വരം അനുകരിച്ച ജീവന്​ കൈയടി VIDEO
cancel

തൃ​ശൂ​ർ: ‘രാ​മ​ഭ​ദ്ര​ൻ ന​ട​ന്നു​നീ​ങ്ങ​വെ ആ ​നാ​ടി​നെ​യൊ​ന്നാ​കെ ഇ​രു​ട്ടി​ലാ​ഴ്ത്തി​യ കൂ​റ്റ​ൻ ഹെ​ലി​കോ​പ്റ്റ​റി​​​െൻറ ശ​ബ്​​ദം ഉ​ച്ച​സ്ഥാ​യി​യി​ലെ​ത്തി...’ ആ​മു​ഖം പ​റ​ഞ്ഞ് ജീ​വ​ൻ​രാ​ജ്  ഹെ​ലി​കോ​പ്റ്റ​റി​​​െൻറ ഭീ​ക​ര​ശ​ബ്​​ദം അ​നു​ക​രി​ച്ച​തും സ​ദ​സി​ൽ പ​ട​ർ​ന്ന​ത് വി​ഷാ​ദ​ത്തി​​​െൻറ കൈ​യ്യ​ടി​യാ​യി​രു​ന്നു. കാ​ര​ണം വേ​ദി​യി​ൽ അ​വ​ൻ പ​ക​ർ​ത്തി​യ​ത് വെ​റു​മൊ​രു ശ​ബ്​​ദ​മ​ല്ല, അ​വ​​​​െൻറ​യും സ​ഹോ​ദ​ര​​​​െൻറ​യും ഒ​രു​പാ​ട് കൂ​ട്ടു​കാ​രു​ടെ​യും ജീ​വി​ത​ത്തി​ലെ വെ​ളി​ച്ചം കെ​ടു​ത്തി​യ അ​പ​സ്വ​ര​മാ​ണ്. ഇ​ത് കാ​സ​ർ​കോ​ട് ജി.​എ​ച്ച്.​എ​സ്.​എ​സി​ലെ പ​ത്താം​ക്ലാ​സു​കാ​ര​ൻ ജീ​വ​ൻ​രാ​ജ്.

എ​ൻ​ഡോ​സ​ൾ​ഫാ​ൻ വി​ഷ​മ​ഴ​യി​ൽ അ​മ്മ​യു​ടെ ഗ​ർ​ഭാ​ശ​യ​ത്തി​ൽ ജീ​വ​​​​െൻറ ഉ​ൾ​ത്തു​ടി​പ്പു തെ​ളി​യു​മ്പോ​ഴേ ജീ​വി​തം ഇ​രു​ട്ടി​ലാ​യെ​ങ്കി​ലും വി​ട്ടു​കൊ​ടു​ക്കാ​ൻ ജീ​വ​നോ സ​ഹോ​ദ​ര​ൻ ദേ​വി​കി​ര​ണോ ത​യ്യാ​റ​ല്ലാ​യി​രു​ന്നു. ചേ​ട്ട​ൻ ദേ​വി​കി​ര​ണി​നെ കേ​ര​ള​മ​റി​യും; അ​ക​ക​ണ്ണി​ൻ പൊ​രു​ളി​ലൂ​ടെ ക​ഴി​ഞ്ഞ ക​ലോ​ത്സ​വ​ത്തി​ൽ ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ൽ ര​ണ്ടാം​സ്ഥാ​നം നേ​ടി​യി​രു​ന്നു. അ​ന്നും ജീ​വ​ൻ മി​മി​ക്രി​യി​ൽ പ​ങ്കെ​ടു​ത്ത് എ ​ഗ്രേ​ഡ് നേ​ടി​യി​രു​ന്നു. 

വി​ഷ​മ​ഴ​യി​ൽ ഉ​ട​ലി​​​െൻറ​യും ബു​ദ്ധി​യു​ടെ​യും വ​ള​ർ​ച്ച മു​ര​ടി​ച്ച ആ ​നാ​ട്ടി​ലെ മു​തി​ർ​ന്ന​വ​രു​ടെ നൊ​മ്പ​ര​ശ​ബ്​​ദ​ങ്ങ​ളും ജീ​വ​ൻ ഒ​പ്പി​യെ​ടു​ത്തു. എ​ൻ​മ​ക​ജെ​യി​ലെ അ​ന്നൊ​ത്ത​ടു​ക്ക ഗ്രാ​മ​ത്തി​ലെ കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഈ​ശ്വ​ര​നാ​യ്ക്കി​​​െൻറ​യും പു​ഷ്പ​ല​ത​യു​ടെ​യും മ​ക​നാ​ണ്. മി​മി​ക്രി​യോ​ടൊ​പ്പം പാ​ട്ടി​ലും മി​ടു​ക്ക​നാ​ണ്. ഗു​രു ടി.​വി നാ​രാ​യ​ണ​നും ആ​ത്മ​മി​ത്രം വി​ഷ്ണു​വി​നു​മൊ​പ്പ​മാ​ണ് ജീ​വ​ൻ തൃ​ശൂ​രി​ലെ​ത്തി​യ​ത്. ഇ​വ​രു​ടെ സ്കൂ​ളി​ൽ 30ഓ​ളം പേ​ർ ദു​രി​ത​ത്തി​നി​ര​യാ​യി അ​ന്ധ​ത​യ​നു​ഭ​വി​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​റി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത പെ​ൻ​ഷ​നാ​ണ് ആ​കെ​യു​ള്ള ആ​ശ്വാ​സം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskalolsavamEndosalfan Victima GRADEMalyalamam News
News Summary - Endosalfan Victim in Kerala school kalolsavam-Kerala news
Next Story