വ്യവസായനയത്തിന് അംഗീകാരം: കൂടുതൽ നിക്ഷേപം, കൂടുതൽ തൊഴിൽ
text_fieldsതിരുവനന്തപുരം: കൂടുതൽ നിക്ഷേപം ആകർഷിച്ച് സംരംഭങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിന് കൈത്താങ്ങേകുന്ന ഇളവുകളും വ്യവസ്ഥകളുമായി സംസ്ഥാന വ്യവസായ നയം. 50 ശതമാനത്തിലധികം പ്രാദേശിക തൊഴിലാളികൾക്ക് സ്ഥിരംജോലി നൽകുന്ന വൻകിട സംരംഭങ്ങളിൽ ഈ തൊഴിലാളികളുടെ മാസശമ്പളത്തിന്റെ 25 ശതമാനം (5000 രൂപവരെ) സർക്കാർ നൽകുമെന്ന് നയത്തിൽ പറയുന്നു.
നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ, ഡേറ്റ മൈനിങ് ആൻഡ് അനാലിസിസ് സംരംഭങ്ങൾക്ക് ചെലവാകുന്ന തുകയുടെ 20 ശതമാനം (25 ലക്ഷം രൂപ വരെ) സർക്കാർ തിരികെ നൽകും. എം.എസ്‌എം.ഇ വ്യവസായങ്ങൾക്ക് അഞ്ചു വർഷത്തേക്ക് വൈദ്യുതി നികുതി ഇളവ്, സ്‌ത്രീ- എസ്.സി-എസ്.ടി സംരംഭകർക്ക് സ്‌റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്‌ട്രേഷൻ ചാർജിലും ഇളവ്, എം.എസ്.എം.ഇ ഇതരസംരംഭങ്ങൾക്ക് സ്ഥിരമൂലധനത്തിന്റെ 100 ശതമാനം സംസ്ഥാന ജി.എസ്.ടി വിഹിതം അഞ്ചുവർഷത്തേക്ക് തിരികെ നൽകൽ അടക്കം ഇളവുണ്ടാകും. 22 മുൻഗണനാ മേഖലകൾ നിശ്ചയിച്ചാണ് നയം തയാറാക്കിയത്.
വൻകിട-മെഗാ സംരംഭങ്ങളിൽ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കു സ്ഥിരം തൊഴിൽ നൽകിയാൽ ഒരാൾക്ക് മാസം 7500 രൂപ നിരക്കിൽ ഒരു വർഷത്തേക്ക് തൊഴിലുടമക്ക് റീഇംബേഴ്സ് ചെയ്യും. ഇത്തരം സംരംഭങ്ങളിൽ 50 ശതമാനത്തിലധികം സ്ഥിരംജീവനക്കാരും സ്ത്രീകളായാൽ അധികമായി സൃഷ്ടിച്ച ഓരോ തൊഴിലിന്‍റെയും മാസവേതനത്തിന്‍റെ 25 ശതമാനം (ഒരു ജീവനക്കാരിക്ക് പരമാവധി 5000 വരെ) നിരക്കിൽ സർക്കാർ റീഇംബേഴ്സ് ചെയ്യും. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം നയത്തിന് അംഗീകാരം നൽകി.
പ്രധാന നിർദേശങ്ങൾ
- എം.എസ്.എം.ഇകൾക്ക് നാലു ശതമാനം പലിശക്ക്
- 10 ലക്ഷം രൂപ വരെ വായ്പ
- സൂക്ഷ്മ സംരംഭങ്ങൾക്ക് 40 ലക്ഷം വരെയും ചെറുകിട സംരംഭങ്ങൾക്ക് ഒരു കോടിവരെയും ഇടത്തരം സംരംഭങ്ങൾക്ക് രണ്ടു കോടി വരെയും മൂലധന സബ്സിഡി.
- സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് മൂന്നു കോടി രൂപ
- സഹായം.
- മെഡിക്കൽ അനുബന്ധ വ്യവസായങ്ങൾ ശക്തിപ്പെടുത്താൻ മെഡിക്കൽ ഡിവൈസ് പാർക്കിൽ
- സിസൈനിങ്ങിനും നിർമാണത്തിനും സൗകര്യം.
- ഇലക്ട്രോണിക് മാനുഫാക്ചറിങ് ക്ലസ്റ്ററും
- ഇലക്ട്രോണിക് ഹാർഡ്വെയർ പാർക്കും സ്ഥാപിക്കും.
- അഡ്വാൻസ്ഡ് ബാറ്ററി നിർമാണ പാർക്കും ഈ മേഖലയിലെ ഗവേഷണങ്ങൾക്ക് പ്രത്യേക ഗ്രാന്റും.
- വ്യവസായ നയം നടപ്പാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം.
- വൻകിട, മെഗാ സംരംഭങ്ങൾക്ക് സ്ഥിരംമൂലധന നിക്ഷേപത്തിന്റെ 10 ശതമാനം (10 കോടി രൂപവരെ) സബ്സിഡി.
- പേറ്റന്റ്, പകർപ്പവകാശം, വ്യാപാര മുദ്രകൾ, ജി.ഐ രജിസ്‌ട്രേഷൻ എന്നിവക്ക് ചെലവായ തുകയുടെ 50 ശതമാനം സർക്കാർ നൽകും.
- സ്റ്റാർട്ടപുകൾക്ക് സ്കെയിൽ അപ്പിന് ഒരു കോടി വരെ വായ്പ
- മെയ്ഡ് ഇൻ കേരള സർട്ടിഫിക്കേഷന് ചെലവാകുന്ന
- തുകയുടെ 50 ശതമാനം തിരികെ നൽകും.
- സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകർക്ക് ഇലക്ട്രിസിറ്റി ഡ്യൂട്ടിയിൽ അഞ്ചു വർഷത്തേക്ക് 100 ശതമാനം ഇളവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

