Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടപ്പാത...

നടപ്പാത കൈയേറുന്നവർക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
നടപ്പാത കൈയേറുന്നവർക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമീഷൻ
cancel

തി​രു​വ​ന​ന്ത​പു​രം: ന​ട​പ്പാ​ത​ക​ൾ കൈ​യേ​റി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കും ക​ച്ച​വ​ട ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക്  റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ അ​നു​വാ​ദ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ സൗ​ക​ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​​സ്​​റ്റി​സ് ആ​ൻ​റ​ണി ഡൊ​മി​നി​ക് ആ​വ​ശ്യ​പ്പെ​ട്ടു. 

ന​ട​പ്പാ​ത​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സ്ലാ​ബു​ക​ൾ സു​ര​ക്ഷി​ത​മാ​ണോ എ​ന്ന് ഉ​റ​പ്പാ​ക്ക​ണം. സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി, തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ, ഗ​താ​ഗ​ത വ​കു​പ്പ് ക​മീ​ഷ​ണ​ർ, പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​ർ​ക്കാ​ണ് നി​ർ​േ​ദ​ശം ന​ൽ​കി​യ​ത്. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച് വി. ​സോ​മ​ശേ​ഖ​ര​ൻ നാ​ടാ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. തി​രു​വ​ന​ന്ത​പു​രം ക​േ​ൻ​റാ​ൺ​മ​െൻറ് പൊ​ലീ​സ് സ്​​റ്റേ​ഷ​ന് മു​ന്നി​ലെ ന​ട​പ്പാ​ത​ക​ളി​ൽ പോ​ലും വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് പ​തി​വാ​ണെ​ന്ന് ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

സൈ​ല​ൻ​സ​റി​ൽ കൃ​ത്രി​മം കാ​ണി​ച്ച് അ​മി​ത ശ​ബ്​​ദ​മു​ണ്ടാ​ക്കു​ന്ന വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ​യും നി​യ​മ​വി​രു​ദ്ധ​മാ​യി ഹോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - encroachment on footpath
Next Story