Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ത്രീയോട് മോശമായി പെരുമാറിയതിന് 2003ൽ തരംതാഴ്ത്തി, 2007ൽ പാർട്ടി ഓഫിസിലെ ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ പുറത്താക്കപ്പെട്ടു; ഇ.എൻ. സുരേഷ് ബാബുവിനെതിരെ മുമ്പും അച്ചടക്ക നടപടികൾ

text_fields
bookmark_border
EN Suresh Babu
cancel
camera_alt

ഇ.എൻ. സുരേഷ് ബാബു

പാലക്കാട്: സി.പി.എം പാലക്കാട് മുൻ ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ മുമ്പും സമാന രീതിയിൽ പാർട്ടി അച്ചടക്ക നടപടി. പെരുമാട്ടി പഞ്ചായത്ത് ലോക്കൽ സെക്രട്ടറിയായിരിക്കെ 2003ൽ ആണ് ആദ്യം നടപടി. അന്ന് സ്ത്രീയോട് മോശമായി പെരുമാറിയതിന് തമിഴ്നാട്ടിലെ ആനമല പൊലീസ് സ്റ്റേഷനിൽ സുരേഷ് ബാബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.

പിന്നീട് തിരിച്ചെടുത്തു. 2007ൽ ലോക്കൽ കമ്മിറ്റി ഓഫിസിലെ ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചതായി പാർട്ടിക്ക് ലഭിച്ച പരാതിയിലാണ് രണ്ടാമത് നടപടിയെടുത്തത്. പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയ സുരേഷ്ബാബുവിനെ രണ്ടു വർഷത്തിനുശേഷം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. നിലവിൽ നടപടിയെടുത്തത് യുവ അഭിഭാഷകയുടെ പരാതിയിലാണെന്നാണ് വിവരമെങ്കിലും സംസ്ഥാന നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല.

വ്യക്തിപരമായ കാരണങ്ങളാൽ ഒഴിയുകയാണെന്നാണ് സുരേഷ് ബാബുവും ജില്ല നേതൃത്വവും വിശദീകരിച്ചത്. എന്നാൽ, സുരേഷ് ബാബുവിനെ പാര്‍ട്ടി മാറ്റിയത് തന്നെയാണെന്ന് സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍. കൃഷ്ണദാസ് ആവർത്തിക്കുന്നു. പ്രത്യേകമായ ഒരു കാര്യം വന്നപ്പോള്‍ യോഗം ചേര്‍ന്ന് മാറ്റിയതാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. സുരേഷ് ബാബുവിനെ പാര്‍ട്ടി പരിപാടികളില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള ആലോചനയിലാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിലായിരിക്കും നടപടി സംബന്ധിച്ച് തീരുമാനമുണ്ടാകുക.

സുരേഷ് ബാബുവിനെ മാറ്റിയത് കമ്യൂണിസ്റ്റ് പാർട്ടിയുടെ മൂല്യം ഉയർത്തിപ്പിടിച്ച് എടുത്ത നടപടിയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സുരേഷ് ബാബുവിനെതിരെ ലഭിച്ച പരാതി പൊലീസിന് കൈമാറാന്‍ സി.പി.എം തയാറാവണമെന്ന് ബി.ജെ.പി ഈസ്റ്റ് ജില്ല പ്രസിഡന്‍റ് പ്രശാന്ത് ശിവൻ ആവശ്യപ്പെട്ടു. യുവതിയുടെ പീഡന പരാതിയിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Disciplinary proceedings against E.N. Suresh Babu have been taken before
Next Story