Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊഴിലുറപ്പ് പദ്ധതി...

തൊഴിലുറപ്പ് പദ്ധതി പുതിയ നിയമനം നിർത്തുന്നു

text_fields
bookmark_border
തൊഴിലുറപ്പ് പദ്ധതി പുതിയ നിയമനം നിർത്തുന്നു
cancel

കോ​ഴി​ക്കോ​ട്: മ​ഹാ​ത്മ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പു​തി​യ നി​യ​മ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്ത​ലാ​ക്കി. കേ​ന്ദ്ര സ​ർ​ക്കാ​ർ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കി പ​ക​രം വി​ക​സി​ത് ഭാ​ര​ത് ഗ്യാ​ര​ന്റി ഫോ​ർ റോ​സ്‌​ഗാ​ർ ആ​ൻ​ഡ് അ​ജീ​വി​ക മി​ഷ​ൻ -ഗ്രാ​മീ​ൺ (വി.​ബി-​ജി റാം​ജി) ആ​യി മാ​റു​ന്ന​തി​നാ​ലാ​ണ് പു​തി​യ നി​യ​മ​നം ഒ​ഴി​വാ​ക്കു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. നി​ല​വി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ ഒ​ഴി​വി​ൽ ഉ​ട​ൻ പു​തി​യ നി​യ​മ​നം ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന് സം​സ്ഥാ​ന തൊ​ഴി​ലു​റ​പ്പ് മി​ഷ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഓ​രോ വ​ർ​ഷ​ത്തെ​യും ചെ​ല​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. അ​തി​നാ​ൽ ഓ​രോ വ​ർ​ഷ​വും ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. നി​ല​വി​ൽ ഒ​രു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നീ​യ​ർ, ഓ​വ​ർ​സി​യ​ർ​മാ​ർ അ​ക്കൗ​ണ്ട​ന്റ് കം ​ഐ.​ടി അ​സി​സ്റ്റ​ന്റ് എ​ന്നി​വ​രു​ൾ​പ്പെ​ടെ ഏ​ഴു പേ​ർ വീ​ത​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നു പേ​ർ വീ​ത​വും ജി​ല്ല മി​ഷ​നി​ൽ മൂ​ന്നു പേ​ർ വീ​ത​വും ജീ​വ​ന​ക്കാ​ർ ഉ​ണ്ട്. സം​സ്ഥാ​ന മി​ഷ​നി​ലും നി​ര​വ​ധി ക​രാ​ർ ജീ​വ​ന​ക്കാ​രു​ണ്ട്.

ഒ​രു പ​ദ്ധ​തി​യി​ൽ ചെ​ല​വ​ഴി​ക്കു​ന്ന ഫ​ണ്ടി​ന്റെ വ​ർ​ധ​ന​വ​നു​സ​രി​ച്ച് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം നി​ശ്ച​യി​ക്കു​ന്ന അ​ശാ​സ്ത്രീ​യ സ​മീ​പ​നം തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ണ്ട്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ത​ങ്ങ​ൾ​ക്ക് വേ​ണ്ട​പ്പെ​ട്ട​വ​രെ ജീ​വ​ന​ക്കാ​രാ​യി തി​രു​കി​ക്ക​യ​റ്റു​ന്ന​തി​ന് കൂ​ടു​ത​ൽ പ​ണം ചെ​ല​വ​ഴി​ക്കു​ക എ​ന്ന ത​ന്ത്ര​മാ​ണ് പ്ര​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ന് സം​സ്ഥാ​ന തൊ​ഴി​ലു​റ​പ്പ് മി​ഷ​നും കൂ​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. 7120ഓ​ളം ജീ​വ​ന​ക്കാ​രു​ള്ള സം​വി​ധാ​ന​ത്തി​ൽ എം​പ്ലോ​യ്മെ​ന്റ് എ​ക്സ്ചേ​ഞ്ചി​ലൂ​ടെ നി​യ​മ​നം ല​ഭി​ച്ച ഒ​രു ജീ​വ​ന​ക്കാ​ര​ൻ പോ​ലു​മി​ല്ല എ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കെ​യാ​ണ് പു​തി​യ നി​യ​ന്ത്ര​ണം.

പു​തി​യ തൊ​ഴി​ൽ സാ​ഹ​ച​ര്യ​ത്തി​ലും കൂ​ടു​ത​ൽ ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചും പ​ദ്ധ​തി പ​ണ​ത്തി​ന്റെ ദു​രു​പ​യോ​ഗം നി​യ​ന്ത്രി​ച്ച് വാ​ർ​ഷി​ക ചെ​ല​വ് കു​റ​ച്ച് നി​ല​വി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​ക്കാ​നാ​ണ് നീ​ക്കം. പു​തി​യ പ​ദ്ധ​തി​യി​ൽ ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ൾ ഉ​ള്ള​തി​നാ​ൽ പ്ര​വൃ​ത്തി​ക​ൾ പ​ഴ​യ​തു​പോ​ലെ ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. പ​ദ്ധ​തി തു​ക​യു​ടെ 60 ശ​ത​മാ​നം മാ​ത്ര​മാ​ണ് കേ​ന്ദ്ര​ വി​ഹി​ത​മാ​യി ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsRECRUITMENTschemeStoppingemployment guarantee
News Summary - Employment Guarantee Scheme suspends new recruitment
Next Story