എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ കാൽകോടിയോളം തൊഴിലന്വേഷകർ
text_fieldsതൊടുപുഴ: സംസ്ഥാനത്ത് വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ തൊഴിലിനായി കാത്തിരിക്കുന്നത് കാൽകോടിയോളം ഉദ്യോഗാർഥികൾ. കഴിഞ്ഞ ജൂൺ 24 വരെയുള്ള കണക്കുകൾ പ്രകാരം 23,58,194 പേരാണ് തൊഴിലിനായി രജിസ്റ്റർ ചെയ്തതെന്ന് തൊഴിൽ വകുപ്പ് രേഖകൾ വ്യക്തമാക്കുന്നു. ബിരുദാനന്തര ബിരുദവും പ്രഫഷനൽ യോഗ്യതയുള്ളവരും മുതൽ അഞ്ചാംക്ലാസിന് താഴെയുള്ളവർ വരെ ഇക്കൂട്ടത്തിലുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പ്ലസ്ടു യോഗ്യതക്കാരാണ് ഏറ്റവും കൂടുതൽ (12,54,372). 1,35,582 പേർ ബിരുദാനന്തര ബിരുദവും പ്രഫഷനൽ യോഗ്യതയുമുള്ളവരാണ്. 86,168 ഐ.ടി.ഐക്കാരും 35,384 പോളിടെക്നിക്കുകാരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 29,766 എൻജിനീയർമാരും 8333 ഡോക്ടർമാരും 5720 എം.ബി.എക്കാരും 2886 ഇതര സാങ്കേതിക വിദ്യാഭ്യാസമുള്ളവരും ഉള്ളപ്പോൾ 6728 പേർ അഞ്ചാംക്ലാസിന് താഴെ യോഗ്യതയുള്ളവരാണ്.
അതേസമയം, എംപ്ലോയ്മന്റെ് എക്സ്ചേഞ്ചുകൾ വഴി നടക്കുന്ന നിയമനങ്ങളും നാമമാത്രമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ് പത്ത് വർഷത്തിനിടെ ഇത്തരത്തിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നും ആകെ 1,18,786 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. ഇതിൽ ബഹുഭൂരിപക്ഷവും ആറ് മാസത്തേക്കുള്ള താൽക്കാലിക നിയമനമാണ്. സർക്കാർ വകുപ്പുകളിലെ താൽക്കാലിക ഒഴിവുകളിലേക്കടക്കം എംപ്ലോയ്മന്റെ് എക്സ്ചേഞ്ചുകളിലെ സീനിയോറിറ്റി ലിസ്റ്റുകളിൽനിന്ന് നിയമനം നടത്തുമെന്ന് പ്രഖ്യാപനമുണ്ടാകാറുണ്ടെങ്കിലും നടപ്പാകാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

