Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ആർ നഗർ സഹകരണബാങ്കിൽ കൂട്ട സ്ഥലമാറ്റം

text_fields
bookmark_border
ar nagar bank 19821
cancel

മലപ്പുറം: വൻ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയ എ.ആർ നഗർ സർവ്വീസ് സഹകരണബാങ്കിൽ കൂട്ട സ്ഥലമാറ്റം. ബാങ്കിൽ നടന്ന ക്ര​മക്കേടുമായി ബന്ധപ്പെട്ട്​ സഹകരണ വകുപ്പ്​ അ​േന്വഷണം നടത്തുന്നതിനിടയിലാണ്​ നടപടി. ബാങ്കിലെ 32 ജീവനക്കാരെയാണ്​ സ്ഥലം മാറ്റിയത്​.

അഡ്​മിനിസ്​ട്രേറ്റർക്കും ഭരണസമിതിക്കുമെതിരെ മൊഴി നൽകിയവരുൾ​പ്പടെയാണ്​ സ്ഥലം മാറ്റിയത്​. ഇ​േന്‍റണൽ ഓഡിറ്റ​റെ അടക്കം സ്ഥലം മാറ്റിയിട്ടിട്ടുണ്ട്​.

ഭരണ സമിതിക്കും അഡ്​മിനിസ്​ട്രേറ്റർക്കുമെതിരെ 15 ഓളം ജീവനക്കാർ മൊഴി നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ്​ കൂട്ട സ്ഥലമാറ്റമെന്നാണ്​ ജീവനക്കാരിൽ ഒരു വിഭാഗം ആരോപിക്കുന്നത്​.എന്നാൽ രണ്ട്​ വർഷം കൂടു​േമ്പാഴുള്ള സ്വാഭാവിക നടപടിയെന്നാണ്​ ബാങ്ക്​ ഭരണ സമിതിയുടെ വിശദീകരണം.


എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടു 183 അക്കൗണ്ടുകളിലായി 110 കോടിയോളം രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ബാങ്കിൽ ബിനാമി നിക്ഷേപങ്ങളും ഇടപാടുകളും നടന്നതായി സഹകരണവകുപ്പിന്‍റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

1021 കോടിയുടെ കള്ളപ്പണ ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പിൻെറ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്ന് മുൻ മന്ത്രി കെ.ടി ജലീൽ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Employees of AR Nagar Co-operative Bank transferred
Next Story