ആരോഗ്യ ഇൻഷുറൻസിനെതിരെ സെറ്റോ
text_fieldsതിരുവനന്തപുരം: സേവന മേഖലകളിൽനിന്ന് സർക്കാർ പൂർണമായും പിന്മാറി കുത്തക കമ്പനി യായ റിലയൻസ് വഴി നടപ്പാക്കുന്ന മെഡിസെപ് ജീവനക്കാർക്കും അധ്യാപകർക്കും ഉപകാര പ്രദമല്ലെന്ന് സെറ്റോ സംസ്ഥാന കമ്മിറ്റി. പലിശരഹിത മെഡിക്കൽ വായ്പ പദ്ധതി (െഎ.എഫ്.എ ം.എ) നിർത്തലാക്കുക വഴി ജീവനക്കാർക്കും അധ്യാപകർക്കും നിലവിലുള്ള പരിധിയില്ലാത്ത ആേരാഗ്യ ചികിത്സാസഹായം ഇല്ലാതാക്കിയിരിക്കുകയാെണന്നും ആരോപിച്ചു.
സർക്കാർ വിഹിതമില്ലാത്ത മെഡിസെപ് നടപ്പാക്കാൻ അനുവദിക്കുകയില്ലെന്ന് സെറ്റോ സംസ്ഥാന കമ്മിറ്റി സർക്കാറിന് മുന്നറിയിപ്പ് നൽകി. സർവിസ്-അധ്യാപക സംഘടനകളുമായി ഉടൻ ചർച്ച നടത്തി തീരുമാനം പുനഃപരിശോധിക്കാൻ തയാറാകുന്നില്ലെങ്കിൽ മെഡിസെപ് പദ്ധതി ബഹിഷ്കരിക്കുന്നത് ഉൾപ്പെടെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്ന് സെറ്റോ സംസ്ഥാന കമ്മിറ്റി സർക്കാറിന് മുന്നറിയിപ്പ് നൽകി.
എൻ.ജി.ഒ ഭവനിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചെയർമാൻ എൻ.കെ. ബെന്നി അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ എം. സലാഹുദ്ദീൻ, ട്രഷറർ എൻ.എൽ. ശിവകുമാർ, ഇ.എൻ. ഹർഷകുമാർ (എൻ.ജി.ഒ.എ), വി.കെ. അജിത് കുമാർ (കെ.പി.എസ്.ടി.എ), ജെ. ബെൻസി, ടി. ശ്രീകുമാർ (സെക്രേട്ടറിയറ്റ് ആക്ഷൻ കൗൺസിൽ) തുടങ്ങിയവർ സംസാരിച്ചു.
സർക്കാർ തീരുമാനം വഞ്ചനാപരം –പെൻഷനേഴ്സ് ലീഗ്
മഞ്ചേരി: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തിയപ്പോൾ മുൻ തീരുമാനങ്ങളിൽനിന്ന് വ്യത്യസ്തമായി നിബന്ധനകൾ ഉൾപ്പെടുത്തിയത് തികച്ചും വഞ്ചനാപരവും പ്രതിഷേധാർഹവുമാണെന്ന് പെൻഷനേഴ്സ് ലീഗ് സംസ്ഥാന കമ്മിറ്റി ആരോപിച്ചു. പ്രസിഡൻറ് നാനാക്കൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ആസാദ് വണ്ടൂർ, അഹമ്മദ് മേത്തൊടിക, അഡ്വ. നസീം ഹരിപ്പാട്, വി.എം. അബൂബക്കർ മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
