ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് അംഗീകാരം
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരു ടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിക്ക് മന്ത്രിസഭ യോഗം അംഗീകാരം നൽ കി. ജൂൺ ഒന്നിന് നിലവിൽ വരുന്ന പദ്ധതിയുടെ നടത്തിപ്പ് ചുമതല റിലയ ൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്കാണ്. രണ്ടു ലക്ഷം രൂപ വരെ അടിസ്ഥാന പ രിരക്ഷയും ആറു ലക്ഷം രൂപ വരെ അധിക പരിരക്ഷയും ലഭ്യമാക്കുന്ന പദ്ധതി അവയവമാറ്റം പോലെയുള്ള കാര്യങ്ങൾക്ക് വേണ്ടിവന്നാൽ മൂന്നു ലക്ഷവും ക ൂടി ലഭ്യമാക്കും.
ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പ്രതിമാസം 250 രൂപ വീതം പ്രീമിയമായി പിടിക്കും. പെൻഷൻകാർക്ക് മെഡിക്കൽ അലവൻസായി നൽകിവരുന്ന 300 രൂപയിൽനിന്ന് ഇൗ തുക കുറവ് ചെയ്യും. പ്രീമിയം മൂന്നു ഗഡുക്കളായി സർക്കാർ ഇൻഷുറൻസ് കമ്പനിക്ക് മുൻകൂറായി നൽകും. ഔട്ട് പേഷ്യൻറ് ചികിത്സകൾക്ക് നിലവിെല മെഡിക്കൽ റീ-ഇംബേഴ്സ്മെൻറ് സ്കീം തുടരും.
ഗവൺമെൻറ് മെഡിക്കൽ അറ്റൻഡൻറ് ചട്ടങ്ങൾ ബാധകമായ ഹൈകോടതിയിലേതുൾപ്പെടെ സംസ്ഥാന സർക്കാർ ജീവനക്കാർ, പാർട്ട് ടൈം കണ്ടിൻജൻറ് ജീവനക്കാർ, എയ്ഡഡ് മേഖലയിലേതടക്കം അധ്യാപകർ-അനധ്യാപകർ, പാർട്ട് ടൈം അധ്യാപകർ, തദ്ദേശ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയിലെ ജീവനക്കാർ, പേഴ്സനൽ സ്റ്റാഫ് അംഗങ്ങൾ എന്നിവരും ഈ വിഭാഗങ്ങളിലെ പെൻഷൻകാരും കുടുംബ പെൻഷൻകാരുമാണ് ഗുണഭോക്താക്കൾ. ഇവരുടെ ചട്ടപ്രകാരമുള്ള ആശ്രിതർക്കും പരിരക്ഷ ലഭ്യമായിരിക്കും. ഇപ്പോൾ നിലവിൽ വരുന്ന ഇൻഷുറൻസ് പദ്ധതിയുടെ കാലാവധി മൂന്നു വർഷമാണ്.
2017-18 ലെ ബജറ്റ് പ്രസംഗത്തിലാണ് മെഡിസെപ് പ്രഖ്യാപിച്ചത്. ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമുള്ള കമ്പനികളിൽനിന്ന് താൽപര്യപത്രം ക്ഷണിക്കുകയും അതിെൻറ അടിസ്ഥാനത്തിൽ ഇ-ടെൻഡർ വിളിക്കുകയും ചെയ്തു. ടെൻഡറിൽ ഏറ്റവും കുറഞ്ഞ വാർഷിക പ്രീമിയം തുകയായ 2992.48 രൂപ (ജി.എസ്.ടി അടക്കം) യാണ് റിലയൻസ് രേഖപ്പെടുത്തിയത്. ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ നൽകിയ ഏറ്റവും സുപ്രധാനമായ വാഗ്ദാനമാണ് നടപ്പാക്കുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് െഎസക് അറിയിച്ചു.
മെഡിസെപ്: മൂന്നുതരം പരിരക്ഷ
മെഡിക്കൽ ഇൻഷുറൻസ് സ്കീം ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് (മെഡിസെപ്) എന്നാണ് പദ്ധതിയുടെ പേര്. മൂന്നു വിഭാഗത്തിൽപെടുന്ന പരിരക്ഷയായിരിക്കും ലഭിക്കുക.
- അടിസ്ഥാന പരിരക്ഷ: ഓരോ കുടുംബത്തിനും ഇൻഷുറൻസ് കാലയളവിൽ പ്രതിവർഷം രണ്ടു ലക്ഷം രൂപയുടെ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ.
- അധിക പരിരക്ഷ: അവയവമാറ്റം ഉൾപ്പെടെ ഗുരുതര രോഗങ്ങൾക്ക് ചികിത്സക്ക് മൂന്നു വർഷക്കാലത്ത് ഒരു കുടുംബത്തിന് പരമാവധി ആറുലക്ഷം രൂപയുടെ അധിക പരിരക്ഷ. അടിസ്ഥാന പരിരക്ഷക്ക് പുറമെയായിരിക്കുമിത്.
- ആറുലക്ഷം രൂപയുടെ അധിക പരിരക്ഷയും ഗുരുതരരോഗ ചികിത്സച്ചെലവിന് തികയുന്നിെല്ലങ്കിൽ, ഇതിനു പുറമെ പോളിസി കാലയളവിൽ പരമാവധി ഒരു കുടുംബത്തിന് മൂന്നുലക്ഷം രൂപ വരെ ലഭ്യമാക്കും. ഇതിനായി ഇൻഷുറൻസ് കമ്പനി പ്രതിവർഷം 25 കോടി രൂപയുടെ സഞ്ചിതനിധി രൂപവത്കരിക്കും. ഇതിൽ നിന്നായിരിക്കും ഈ അധിക സഹായം നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
