ജീവനക്കാരിയുടെ ആത്മഹത്യ: ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട് അങ്കമാലി യൂനിറ്റിലെ സെലക്ഷൻ ഗ്രേഡ് അസിസ്റ്റൻറ് ഐ.പി. ജോസിനെ സർവിസിൽനിന്ന് പിരിച്ചുവിട്ടു.
ഇയാൾക്കെതിരായ വകുപ്പുതല അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2016ൽ ഓഫിസിൽ വെച്ച് പീഡിപ്പിച്ചതുസംബന്ധിച്ച് ജീവനക്കാരി ജോസിനെതിരെ അങ്കമാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കവെ 2016 നവംബർ എട്ടിന് ജീവനക്കാരി ആത്മഹത്യ ചെയ്തു.
തുടർന്ന് ജോസ് അറസ്റ്റിലായി. തുടർന്ന് ജോസിനെ സസ്പെൻഡ് ചെയ്ത് കെ.എസ്.ആർ.ടി.സി കുറ്റപത്രം നൽകി. മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് നടപടിക്രമം പൂർത്തീകരിച്ചത്.

