Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസിൽ കയറുന്നതിനിടെ കാലിടറി; യാത്രക്കാരന് രക്ഷകനായി ജീവനക്കാരൻ

text_fields
bookmark_border
ബസിൽ കയറുന്നതിനിടെ കാലിടറി; യാത്രക്കാരന് രക്ഷകനായി ജീവനക്കാരൻ
cancel

കണ്ണൂർ: ബസിൽ കയറുന്നതിനിടെ കാലിടറി പുറത്തേക്ക് വീഴാൻപോയ യാത്രക്കാരന് രക്ഷകനായി ബസിലെ ക്ലീനർ. കണ്ണൂരിൽനിന്ന് കുറ്റ്യാട്ടൂരിലേക്ക് പോയ ‘പാർവതി’ ബസിലെ ജീവനക്കാരനും കൊളച്ചേരി സ്വദേശിയുമായ അതുൽ ആണ് വയോധികനായ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത്.

വെള്ളിയാഴ്ച രാവിലെ 8.45 ന് പത്താംമൈൽ എന്ന സ്ഥലത്ത് ബസ് എത്തിയപ്പോഴായിരുന്നു സംഭവം. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു. ബസിൽനിന്ന് പുറത്തേക്ക് വീഴാൻപോയ യാത്രക്കാരനെ ക്ലീനറായ അതുൽ ഉടൻ പിടിക്കുന്നതും മറ്റൊരു യാത്രക്കാരൻ സഹായിക്കുന്നതും ബസിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. സാമൂഹിക മാധ്യമങ്ങളിലടക്കം ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബസ് ജീവനക്കാരനായ അതുലിന് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Employee Saves Stumbling Passenger
Next Story