Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്യൂച്ചർ സെറ്റാക്കാൻ...

ഫ്യൂച്ചർ സെറ്റാക്കാൻ പ്രമുഖർ; കേരളം കാത്തിരുന്ന വിദ്യാഭ്യാസ-കരിയർ മേള

text_fields
bookmark_border
ഫ്യൂച്ചർ സെറ്റാക്കാൻ പ്രമുഖർ; കേരളം കാത്തിരുന്ന വിദ്യാഭ്യാസ-കരിയർ മേള
cancel
camera_alt

1. അ​ശ്വ​തി ശ്രീ​കാ​ന്ത് 2. ടോം ​ജോ​സ​ഫ് 3. കാ​ർ​ത്തി​ക് സൂ​ര്യ 4. മീ​നാ​ക്ഷി അ​നൂ​പ് 5. ബ്രാ​ൻ​ഡ് സ്വാ​മി 6. ജി​യാ​സ് ജ​മാ​ൽ 7. താ​ഹി​ർ ബോ​ണ​ഫൈ​ഡ് 8. സി. ​മു​ഹ​മ്മ​ദ് അ​ജ്മ​ൽ 9. വി​നോ​ദ് വ​ട​ശ്ശേ​രി 10. റാ​ഷി​ദ് ഗ​സ്സാ​ലി 11. ഹ​മീ​ദ​ലി വാ​ഴ​ക്കാ​ട്

കോ​ഴി​ക്കോ​ട്: ക​രി​യ​റി​ലെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൃ​ത്യ​മാ​യ ദി​ശാ​ബോ​ധം ന​ൽ​കാ​നും ‘മാ​ധ്യ​മം എ​ജു​ക​ഫെ’ വേ​ദി​ക​ളി​ലേ​ക്ക് പ്ര​മു​ഖ​രു​ടെ വ​ൻ​നി​ര. ക​ല, കാ​യി​കം, മീ​ഡി​യ, ബി​സി​ന​സ്, ക​രി​യ​ർ രം​ഗ​ത്തെ വി​ദ​ഗ്ധ​ർ മു​ത​ൽ യു​വ​ത​ല​മു​റ​യു​ടെ ഇ​ഷ്ട ടെ​ലി​വി​ഷ​ൻ താ​ര​ങ്ങ​ളും യൂ​ത്ത് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രും എ​ജു​ക​ഫെ​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കും. ‘മീ ​ഫ്ര​ണ്ട്’ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന മ​ഹാ​മേ​ള​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​ർ ഹൈ​ബ്രി​ഡ് വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ ‘ഫ്യൂ​ച്ച​ർ’ ആ​ണ്.

പ്ര​മു​ഖ ന​ടി​യും ലൈ​ഫ് കോ​ച്ചു​മാ​യ അ​ശ്വ​തി ശ്രീ​കാ​ന്ത്, ഇ​ന്ത്യ​ൻ വോ​ളി​ബാ​ൾ ഇ​തി​ഹാ​സം ടോം ​ജോ​സ​ഫ്, യൂ​ട്യൂ​ബ​റും അ​വ​താ​ര​ക​നു​മാ​യ കാ​ർ​ത്തി​ക് സൂ​ര്യ, യു​വ​ന​ടി​യും അ​വ​താ​ര​ക​യു​മാ​യ മീ​നാ​ക്ഷി അ​നൂ​പ്, പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​മോ​ദ് രാ​മ​ൻ, ജി​മ്മി ജെ​യിം​സ് തു​ട​ങ്ങി​യ​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും. ഇ​വ​ർ​ക്ക് പു​റ​മെ ബ്രാ​ൻ​ഡി​ങ് വി​ദ​ഗ്ധ​ൻ ബ്രാ​ൻ​ഡ് സ്വാ​മി, ഷെ​ഫ് വി​നോ​ദ് വ​ട​ശ്ശേ​രി, യു​വ​സം​രം​ഭ​ക​രാ​യ അ​ജി​ൽ മു​ഹ​മ്മ​ദ്, നി​മ സു​ലൈ​മാ​ൻ, യൂ​ത്ത് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ താ​ഹി​ർ ബോ​ണ​ഫൈ​ഡ്, സൈ​ബ​ർ ടെ​ക്നോ​ള​ജി വി​ദ​ഗ്ധ​ൻ ജി​യാ​സ് ജ​മാ​ൽ, ക​രി​യ​ർ-​മോ​ട്ടി​വേ​ഷ​ൻ രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ഷാ​ഹി​ദ് എ​ളേ​റ്റി​ൽ, റാ​ഷി​ദ് ഗ​സ്സാ​ലി, സി. ​മു​ഹ​മ്മ​ദ് അ​ജ്മ​ൽ, ഹ​മീ​ദ​ലി വാ​ഴ​ക്കാ​ട്, ലു​ബ്ന നു​ഫൈ​ൽ, കെ. ​നി​ഷ, മു​ഹ​മ്മ​ദ് അ​ൽ​ഫാ​ൻ തു​ട​ങ്ങി​യ​വ​രും വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ന്ന ‘ബി​ക്ക​മി​ങ്’ ടീ​മി​ന്റെ കൗ​ൺ​സ​ലി​ങ് സെ​ഷ​നു​ക​ൾ, കു​ട്ടി​ക​ളു​ടെ യ​ഥാ​ർ​ഥ അ​ഭി​രു​ചി ശാ​സ്ത്രീ​യ​മാ​യി തി​രി​ച്ച​റി​യാ​ൻ ‘സി​ജി’ ഒ​രു​ക്കു​ന്ന ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് എ​ന്നി​വ​യും എ​ജു​ക​ഫെ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്. പു​തി​യ കാ​ല​ത്തെ ക​രി​യ​ർ സാ​ധ്യ​ത​ക​ളാ​യ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, ഡാ​റ്റാ സ​യ​ൻ​സ്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി, ഫാ​ഷ​ൻ ഡി​സൈ​നി​ങ് തു​ട​ങ്ങി​യ കോ​ഴ്സു​ക​ളെ​ക്കു​റി​ച്ച് വി​ദ​ഗ്ധ​രി​ൽ​നി​ന്ന് നേ​രി​ട്ട​റി​യാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ട്. വേ​ദി​ക​ളും തീ​യ​തി​ക​ളും: ഏ​പ്രി​ൽ 17, 18: കോ​ഴി​ക്കോ​ട് ആ​സ്പി​ൻ കോ​ർ​ട്ട്‌​യാ​ർ​ഡ്, ഏ​പ്രി​ൽ 21, 22: മ​ല​പ്പു​റം റോ​സ് ലോ​ഞ്ച്,ഏ​പ്രി​ൽ 24, 25: കൊ​ച്ചി റെ​ന ഇ​വ​ന്റ് ഹ​ബ്ബ്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്. മേ​ള​യി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ www.myeducafe.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഇ​ന്നു​ത​ന്നെ സീ​റ്റു​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9645007116 എ​ന്ന വാ​ട്സാ​പ് ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationCareer NewsEminent peopleCareer Fair
News Summary - Eminent personalities to set the future; Kerala's awaited education and career fair
Next Story