You are here

അടിയന്തരാവസ്ഥ പീഡിത പെന്‍ഷന്‍: അനര്‍ഹര്‍ക്ക് അവസരമൊരുക്കുമോ?

  • ജി​ല്ല-​സം​സ്ഥാ​ന ത​ല​ങ്ങ​ളി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണി​പ്പോ​ള്‍ ഉ​യ​രു​ന്ന​ത്

pension-fund

വ​ട​ക​ര: അ​ടി​യ​ന്തരാ​വ​സ്ഥ​പീ​ഡി​ത​ര്‍ക്കു​ള്ള പെ​ന്‍ഷ​ന്‍ പ​ദ്ധ​തി അ​ന​ര്‍ഹ​ർ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​കു​ന്നു. രാ​ജ്യം ക​ണ്ട കൊ​ടി​യ പീ​ഡ​നം അ​നു​ഭ​വി​ച്ച അ​ടി​യ​ന്ത​രാ​വ​സ്ഥ​വി​രു​ദ്ധ സ​മ​ര​സേ​നാ​നി​ക​ള്‍ നോ​ക്കു​കു​ത്തി​യാ​യി തീ​രു​ന്ന ത​ര​ത്തി​ലാ​ണ് പീ​ഡി​ത​രു​ടെ ക​ണ​ക്കെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​ത​ത്, വി​ല്ലേ​ജ് ഓ​ഫി​സ​ര്‍മാ​രെ​യാ​ണി​തി​ന്​ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ഇ​തു, പ​ല സ്വാ​ധീ​ന​ത്തി​നും വ​ഴ​ങ്ങാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. 

എ​ന്നാ​ല്‍, 44 വ​ര്‍ഷം മു​മ്പു​ള്ള സ​മ​ര​പ​ങ്കാ​ളി​ക​ളെ കു​റി​ച്ചു​ള്ള രേ​ഖ​ക​ളൊ​ന്നും സ​ര്‍ക്കാ​റി‍​െൻറ പ​ക്ക​ലി​ല്ല. ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച​വ​രു​ടെ ക​ണ​ക്കു​ക​ള്‍ മാ​ത്ര​മേ​യു​ള്ളൂ. അ​ന്ന​ത്തെ കൊ​ടി​യ​പീ​ഡ​ന​ത്തെ തു​ട​ര്‍ന്ന്, മ​രി​ച്ച​വ​രു​ടെ കു​ടും​ബം അ​നാ​ഥ​മാ​യ സാ​ഹ​ച​ര്യ​മു​ണ്ട്. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ ഇ​ര​ക​ളെ ഇ​തി​ന​കം അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.

വൈ​കി​യാ​ണെ​ങ്കി​ലും സം​സ്ഥാ​ന സ​ര്‍ക്കാ​റി‍​െൻറ നീ​ക്കം അ​ടി​യ​ന്ത​രാ​വ​സ്ഥ​വി​രു​ദ്ധ സ​മ​ര​ത്തെ ര​ണ്ടാം സ്വാ​ത​ന്ത്ര്യ​സ​മ​ര​മാ​യി കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​വ​ര്‍ക്കു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്നും ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ല്‍ നി​ര​വ​ധി സ​ബ്മി​ഷ​നു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ന്‍ എം.​എ​ല്‍.​എ അ​ഡ്വ. എം.​കെ. പ്രേം​നാ​ഥ് പ​റ​ഞ്ഞു. പെ​ന്‍ഷ​ന്‍ പ​ദ്ധ​തി സു​താ​ര്യ​മാ​യി​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍കി​യ​താ​യും പ്രേം​നാ​ഥ് പ​റ​ഞ്ഞു. 

ന​ക്സ​ലൈ​റ്റു​ക​ള്‍, സോ​ഷ്യ​ലി​സ്​​റ്റു​ക​ള്‍, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി, അ​ഖി​ലേ​ന്ത്യ മു​സ്​​ലിം ലീ​ഗ്, എം.​എ. ജോ​ണി​​െൻറ പ​രി​വ​ര്‍ത്ത​ന വാ​ദി, ജ​ന​സം​ഘം, സി.​പി.​ഐ ഒ​ഴി​കെ​യു​ള്ള ക​മ്യൂ​ണി​സ്​​റ്റ്​ പാ​ര്‍ട്ടി​ക​ള്‍ എ​ന്നി​ങ്ങ​നെ വി​വി​ധ​ങ്ങ​ളാ​യ ക​ക്ഷി​ക​ളാ​ണ് ഒ​റ്റ​ക്കും കൂ​ട്ടാ​യും ആ​ര്‍ട്ടി​ക്കി​ള്‍ 352‍െൻ​റ ദു​രു​പ​യോ​ഗ​ത്തി​നെ​തി​രെ രം​ഗ​ത്തു​വ​ന്ന​ത്. പെ​ന്‍ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ അ​ന​ര്‍ഹ​ര്‍ ക​ട​ന്നു​വ​രാ​തി​രി​ക്കാ​ന്‍ ജി​ല്ല-​സം​സ്ഥാ​ന ത​ല​ങ്ങ​ളി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണി​പ്പോ​ള്‍ ഉ​യ​രു​ന്ന​ത്.

ഇ​തി​നു​പു​റ​മേ, ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള ഫാ​ഷി​സ്​​റ്റ്​​വി​രു​ദ്ധ സ​മ​ര​മെ​ന്ന നി​ല​യി​ല്‍ പാ​ഠ​പു​സ്ത​ക​ത്തി‍​െൻറ ഭാ​ഗ​മാ​ക്ക​ണം, ച​രി​ത്ര സ്മാ​ര​ക​മെ​ന്ന നി​ല​യി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന കോ​ണ്‍സ​ണ്‍ട്രേ​ഷ​ന്‍ ക്യാ​മ്പാ​യ ശാ​സ്ത​മം​ഗ​ലം ക്യാ​മ്പ് അ​ടി​യ​ന്ത​രാ​വ​സ്ഥ പോ​രാ​ട്ട​ത്തി‍​െൻറ സ്മാ​ര​മാ​ക്കി മാ​റ്റ​ണം എ​ന്നി​ങ്ങ​നെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ളാ​ണ് സ​ര്‍ക്കാ​റി​ന് മു​ന്നി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ​ത്ത​ട​വു​കാ​രു​ടെ ഏ​കോ​പ​ന​സ​മി​തി വെ​ച്ച​ത്.

അ​ന​ര്‍ഹ​ര്‍ക്ക് ല​ഭി​ക്ക​രു​തെ​ന്ന​തി​നൊ​പ്പം അ​ര്‍ഹ​രാ​യ ഒ​രാ​ള്‍ക്കു പോ​ലും ഈ ​അ​വ​സ​രം ന​ഷ്​​ട​പ്പെ​ട​രു​തെ​ന്നും ഏ​കോ​പ​ന​സ​മി​തി വ​ര്‍ക്കി​ങ് ചെ​യ​ര്‍മാ​ന്‍ ഉ​ണ്ണി​ച്ചെ​ക്ക​ന്‍ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

Loading...
COMMENTS