Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചിറകിൽ തീയെന്ന്​...

ചിറകിൽ തീയെന്ന്​ സംശയം; കരിപ്പൂരില്‍ വിമാനത്തിന്​ അടിയന്തര ലാൻഡിങ്​

text_fields
bookmark_border
ചിറകിൽ തീയെന്ന്​ സംശയം; കരിപ്പൂരില്‍ വിമാനത്തിന്​ അടിയന്തര ലാൻഡിങ്​
cancel

കരിപ്പൂര്‍: കോഴിക്കോട്​ വിമാനത്താവളത്തിൽ ബംഗളൂരുവിൽ നിന്നെത്തിയ ഇൻഡിഗോ വിമാനം അടിയന്തര ലാൻഡിങ്​ നടത്തി. വിമാനത്തി​​െൻറ വലത്​ ചിറകിൽ തീയുള്ളതായി പൈലറ്റിന്​ സംശയം തോന്നിയതിനെതുടർന്നായിരുന്നു ഞായറാഴ്​ച രാവിലെ 10.40ഒാടെ എമർജൻസി ലാൻഡിങ്​. 67 യാത്രക്കാരാണ്​ വിമാനത്തിലുണ്ടായിരുന്നത്​.

അപകട സാധ്യതയറിഞ്ഞ പൈലറ്റ് ഉടന്‍ കരിപ്പൂര്‍ വ്യോമഗതാഗത വിഭാഗത്തെ അറിയിച്ചു. സന്ദേശത്തെതുടർന്ന്​ എ.ടി.സി അടിയന്തര ലാൻഡിങ്ങിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. റണ്‍വേയില്‍ പറന്നിറങ്ങിയ വിമാനം ഏപ്രണിലേക്ക് കയറാതെ മുന്നോട്ടുനീങ്ങി പടിഞ്ഞാറ് ഭാഗത്ത് കൊണ്ടുപോയാണ്​ നിർത്തിയത്​.

അഗ്​നിശമന സേനയും സുരക്ഷസേനയും ഉടനെത്തി. യാത്രക്കാരെ പുറത്തിറക്കി പ്രത്യേക വാഹനത്തില്‍ ടെര്‍മിനലില്‍ എത്തിച്ചു. സുരക്ഷ​ ഉറപ്പുവരുത്തിയ ശേഷം വിമാനം പുഷ്പാക്ക് ട്രാക്ടര്‍ ഉപയോഗിച്ച് ഏപ്രണില്‍ എത്തിച്ചു. ഇതിൽ ബംഗളൂരുവിലേക്ക്​ പോകാനെത്തിയവരെ പിന്നീട് മറ്റ്​ വിമാനത്തില്‍ കൊണ്ടുപോയി. തകരാറിലായ വിമാനം എൻജിനീയറിങ്​ വിഭാഗം പരിശോധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airportemergency landingindigo air
News Summary - emergency landing karippur airport-kerala news
Next Story