Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രളയഭീതി: എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട അവശ്യവസ്തുക്കൾ ഇവയാണ്​
cancel

പ്രളയഭീതി: എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട അവശ്യവസ്തുക്കൾ ഇവയാണ്​

text_fields
bookmark_border

തിരുവനന്തപുരം: സംസ്​ഥാനത്തി​െൻറ പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ സാധ്യതയുള്ള ഭാഗങ്ങളിൽ താമസിക്കുന്നവർ എമർജൻസി കിറ്റ് തയാറാക്കാൻ അധികൃതരുടെ നിർദേശം. മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ എല്ലാവരും തയാറാവുകയും വേണം.

എമർജൻസി കിറ്റൊരുക്കാം

മാസ്​ക്​, സാനിറ്റൈസർ, ഗ്ലൗസ്​, ടോർച്ച്, റേഡിയോ, - അര ലിറ്റർ വെള്ളം, ഒ.ആർ.എസ്​ പാക്കറ്റ്, അത്യാവശ്യം വേണ്ട മരുന്നുകൾ, മുറിവിന് പുരട്ടാവുന്ന മരുന്ന്, ഒരു ചെറിയ കുപ്പി ആൻറി സെപ്ടിക് ലോഷൻ, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കിൽ ഈത്തപ്പഴം, ചെറിയ കത്തി, 10 ക്ലോറിന് ടാബ്​ലെറ്റ്, ഒരു ബാറ്ററി ബാങ്ക് അല്ലെങ്കിൽ ടോർച്ചിൽ ഇടാവുന്ന ബാറ്ററി, കോൾ പ്ലാനും ചാർജ്​ ചെയ്ത സാധാരണ മൊബൈൽ ഫോണും ബാറ്ററിയും തുടങ്ങിയവയെല്ലാം കിറ്റിൽ വേണം​.


അത്യാവശ്യം കുറച്ച് പണം, എ.ടി.എം കാർഡ്​, പ്രധാനപ്പെട്ട രേഖകൾ, സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന രീതിയിൽ വീട്ടിൽ ഉയർന്ന സ്ഥലത്ത്​ സൂക്ഷിക്കുക.

എമർജൻസി കിറ്റ് തയാറാക്കി വെക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും ചെയ്യുക. വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തിൽ ആരെയും കാത്തുനിൽക്കാതെ എമർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാൻ കഴിയുന്ന തരത്തിലേക്ക് വീട്ടിലെ എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story