
മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 3000 രൂപ അടിയന്തര സഹായം
text_fieldsതിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കടലിൽ പോകാനാകാതെ വറുതിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 3000 രൂപ വീതം സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. 159481 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക. തീരദേശ-ഉൾനാടൻ മത്സ്യത്തൊഴിലാളി കുടുംബങ്ങളും അനുബന്ധ തൊഴിലാളി കുടുംബങ്ങളും ഇതിൽ ഉൾപ്പെടും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 47.84 കോടി രൂപ ഇതിന് അനുവദിച്ചതായി മന്ത്രിമാരായ കെ.എൻ. ബാലഗോപാലും സജി ചെറിയാനും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒറ്റത്തവണയായാണ് 3000 രൂപ നൽകുക. അർഹരായ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതായും തീരദേശത്തിന് ഇത് വലിയ സഹായമാകുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
