Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.​എം.​സി.​സി...

ഇ.​എം.​സി.​സി പ്രതിനിധികൾ പ്രതിപക്ഷ നേതാവുമായി ചേർന്ന് കഥകൾ മെനയുന്നു -മന്ത്രി മേഴ്സിക്കുട്ടിയമ്മ

text_fields
bookmark_border
Mercykutty Amma
cancel

തിരുവനന്തപുരം: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ വിവാദത്തിൽ ഉൾപ്പെട്ട ഇ.​എം.​സി.​സി ഇന്‍റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ രൂക്ഷമായി വിമർശിച്ച് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഇ.​എം.​സി.​സി പ്രതിനിധികൾ പ്രതിപക്ഷ നേതാവുമായി ചേർന്ന് കഥകൾ മെനയുകയാണെന്ന് മേഴ്സിക്കുട്ടിയമ്മ കുറ്റപ്പെടുത്തി.

ഇ.​എം.​സി.​സി കമ്പനിയുടെ പ്രതിനിധികൾ തന്നെ കണ്ടിട്ടുണ്ട്. എന്നാൽ, മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. സർക്കാറിനെതിരായ ആരോപണം പ്രതിപക്ഷ നേതാവിന്‍റെ ഗൂഢാലോചനയാണ്. പ്രതിപക്ഷം കള്ളകഥകൾ മെനയുകയാണെന്നും മേഴ്സിക്കുട്ടിയമ്മ മീഡിയവൺ അഭിമുഖത്തിൽ ആരോപിച്ചു.

ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ വിവാദവു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളിൽ കൂടുതൽ തെളിവുകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പുറത്തുവിട്ടിരുന്നു. ഇ.​എം.​സി.​സി ഇന്‍റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കൊ​ച്ചി​യിൽ​ നടന്ന ആഗോള നിക്ഷേപ സംഗമം 'അസെൻഡ് കേരള-2020'യിൽവെച്ച് ഉണ്ടാക്കിയ ധാരണാപത്രത്തിന്‍റെ (എം.ഒ.യു) പകർപ്പും പള്ളിപ്പുറത്ത് ഇ.​എം.​സി.​സി​ക്ക് ഭൂമി അനുവദിച്ച സർക്കാർ ഉത്തരവിന്‍റെ പകർപ്പുമാണ് ചെന്നിത്തല പുറത്തുവിട്ടത്. ഇ.എം.സി.സി-കെ.എസ്.ഐ.എൻ.സി കരാർ സംബന്ധിച്ച് കേരള സർക്കാർ നൽകിയ പി.ആർ.ഡി പരസ്യവും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചിരുന്നു.

ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അമേരിക്കയിൽവെച്ച് ചർച്ച നടത്തിയെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി ചെന്നിത്തല പറഞ്ഞു. ന്യൂയോർക്കിൽവെച്ച് മാത്രമല്ല തിരുവനന്തപുരത്തും ചർച്ചകൾ നടന്നിട്ടുണ്ട്. ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​നവുമായി ബന്ധപ്പെട്ട പല വസ്തുതകൾ സംസ്ഥാന സർക്കാറും മുഖ്യമന്ത്രി പിണറായി വിജയനും മറച്ചുവെക്കുകയാണ്. ഉണർന്നിരിക്കുന്ന പ്രതിപക്ഷത്തിന് എല്ലാ രേഖകളും ലഭിക്കുമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mercykutty AmmaEMCCdeep sea fishing deal
News Summary - EMCC delegates weave stories with Leader of Opposition - Minister Mercykutty Amma
Next Story