Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽസ്റ്റന്‍ എസ്റ്റേറ്റ്...

എൽസ്റ്റന്‍ എസ്റ്റേറ്റ് തൊഴിലാളി സമരം: എം.എല്‍.എ തൊഴിൽമന്ത്രിയെ കണ്ടു

text_fields
bookmark_border
ടി. ​സി​ദ്ദി​ഖ് എം.​എ​ല്‍.​എ തൊ​ഴി​ൽ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി​യു​മാ​യി ചർച്ച ന​ട​ത്തു​ന്നു
cancel
camera_alt

ടി. ​സി​ദ്ദി​ഖ് എം.​എ​ല്‍.​എ തൊ​ഴി​ൽ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി​യു​മാ​യി ചർച്ച ന​ട​ത്തു​ന്നു

ക​ല്‍പ​റ്റ: എ​ൽ​സ്റ്റ​ന്‍ എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ള്‍ക്ക് അ​ടി​യ​ന്തര​മാ​യി തൊ​ഴി​ലും വേ​ത​ന​വും ന​ല്‍ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ടി. ​സി​ദ്ദി​ഖ് എം.​എ​ല്‍.​എ തൊ​ഴി​ൽ​മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി​യു​മാ​യി ചർച്ച ന​ട​ത്തി. സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ ഭാ​ഗ​മാ​യി ഐ.​എ​ന്‍.​ടി.​യു.​സി ജി​ല്ല പ്ര​സി​ഡ​ന്റ് പി.​പി. ആ​ലി ന​ല്‍കി​യ നി​വേ​ദ​നം മ​ന്ത്രി​ക്ക് ന​ല്‍കി. വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​മെ​ന്നും ലേ​ബ​ര്‍ ക​മീ​ഷ​ണ​റു​ടെ അ​ടി​യ​ന്തര യോ​ഗം ഉ​ട​ന്‍ വി​ളി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ഞ്ചു​മാ​സ​മാ​യി തൊ​ഴി​ലാ​ളി​ക​ള്‍ക്കും 10 മാ​സ​മാ​യി സൂ​പ്പ​ര്‍ വൈ​സ​ര്‍മാ​ര്‍, ഫീ​ല്‍ഡി​ലെ മ​റ്റു​സ്റ്റാ​ഫു​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ക്ക് ശ​മ്പ​ളം ല​ഭി​ക്കു​ന്നി​ല്ല.

വി​വി​ധ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് എ​ല്ലാ​ആ​ഴ്ച​യി​ലും തൊ​ഴി​ല്‍ദി​ന​ങ്ങ​ള്‍ മാ​നേ​ജ്മെ​ന്റ് വെ​ട്ടി​ക്കു​റ​ക്കു​ക​യും ചി​കി​ത്സാ​നു​കൂ​ല്യം പൂ​ര്‍ണ​മാ​യി നി​ര്‍ത്ത​ലാ​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. വ​ര്‍ഷ​ങ്ങ​ളാ​യി ബോ​ണ​സ്, ലീ​വ് വി​ത്ത് വേ​ജ​സ്, പി​രി​ഞ്ഞു​പോ​യ നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഗ്രാ​റ്റു​വി​റ്റി ആ​നു​കൂ​ല്യം എ​ന്നി​വ ന​ല്‍കു​ന്നി​ല്ല.

തൊ​ഴി​ലാ​ളി​ക​ളി​ല്‍നി​ന്ന് പി​രി​ച്ചെ​ടു​ത്ത പി.​എ​ഫ് വി​ഹി​തം 2015 മു​ത​ല്‍ മാ​നേ​ജ്മെ​ന്റ് അ​ട​ച്ചി​ട്ടി​ല്ല. ദീ​ര്‍ഘ​കാ​ല​മാ​യി ശ​മ്പ​ള​വും ജോ​ലി​യും മ​റ്റ് ആ​നു​കൂ​ല്യ​വും ന​ല്‍കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​രം ന​ട​ത്തി വ​രു​ക​യാ​ണ്.

തൊ​ഴി​ല്‍നി​യ​മം ലം​ഘി​ച്ചു​കൊ​ണ്ടു​ള്ള ന​ട​പ​ടി​യാ​ണ് മാ​നേ​ജ്‌​മെ​ന്റ് സ്വീ​ക​രി​ക്കു​ന്ന​​തെ​ന്നും എം.​എ​ല്‍.​എ മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V ShivankuttyT SiddiqueElston estate
News Summary - Elston estate workers strike: MLA meets labor minister
Next Story